പെരിന്തൽമണ്ണ: ആറു മാസത്തിലേറെയായി നിർത്തിവെച്ച ഡ്രൈവിങ് ലൈസൻസിനുള്ള ടെസ്റ്റ് പുനരാരംഭിച്ചു. മാർച്ച് ആറു മുതലാണ് കോവിഡ് ഭീഷണിയെ തുടർന്ന് ടെസ്റ്റ് നിർത്തിവെച്ചിരുന്നത്.
വ്യാഴാഴ്ച നടന്ന ടെസ്റ്റിൽ 44 പേർ പങ്കെടുത്തു. പുതിയ മാനദണ്ഡങ്ങളനുസരിച്ച് രണ്ടു ബാച്ചുകളിലായി 60 പേർക്കാണ് ടെസ്റ്റിന് അവസരം.
മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ജസ്റ്റിൻ മാളിയേക്കൽ, ബിനോയ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഡ്രൈവിങ് ടെസ്റ്റ് നടന്നത്. ടെസ്റ്റിന് ഹാജരാകുന്നവർ മാസ്ക്, ഗ്ലൗസ്, പേന, ഹെൽമറ്റ്, സാനിറ്റൈസർ എന്നിവ കൊണ്ടുവരണം. ടെസ്റ്റിന് മുമ്പും ഇടയിലും ശേഷവും കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് ശുദ്ധിയാക്കണം.
തിങ്കളാഴ്ച മുതൽ ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ടെസ്റ്റ് കൂടി പുനരാരംഭിക്കുമെന്ന് പെരിന്തൽമണ്ണ ജോയൻറ് ആർ.ടി.ഒ സി.യു. മുജീബ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.