പെരിന്തല്‍മണ്ണ (മലപ്പുറം): റോഡിൽ യാത്രക്കാർക്ക് ഭീഷണിയായിരുന്ന അപകടക്കുഴി സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് കണ്ട പൊതുമരാമത്ത് മന്ത്രിയുടെ നിർദേശത്തിന് പിന്നാലെ കുഴിയടച്ച് ഉദ്യോഗസ്ഥർ. പെരിന്തൽമണ്ണ- ചെർപ്പുളശേരി റൂട്ടില്‍ ആനമങ്ങാട് പാലോളിപ്പറമ്പ് പെട്രോൾ പമ്പിന് സമീപമാണ് കുഴിയുണ്ടായിരുന്നത്.
ആനമങ്ങാട് സ്വദേശിയാണ് കുഴി സംബന്ധിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. നാല് ദിവസം മുമ്പ് രാത്രി ഏഴോടെ പരാതിക്കാരെൻറ സുഹൃത്ത് കുഴിയിൽ വീണ് പരിക്കേറ്റിരുന്നു. സുഹൃത്തിനെ ആശുപത്രിയിലാക്കാൻ സ്ഥലത്തെത്തിയപ്പോൾ മറ്റൊരു വാഹനം കൂടി അപകടത്തിൽ പെട്ടു. അന്ന് മാത്രം അഞ്ച് വാഹനങ്ങളാണെത്ര കുഴിയിൽ വീണ് അപകടമുണ്ടായത്.
മന്ത്രി പി.എ മുഹമ്മദ് റിയാസ് വെള്ളിയാഴ്ചയാണ് പെരിന്തൽമണ്ണ മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി കൈമാറി അടിയന്തര പരിഹാരം ആവശ്യപ്പെട്ടത്. ശനിയാഴ്ച തന്നെ കുഴിയടച്ചു. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വരുന്ന പരാതികളും മെയിലില്‍ വരുന്ന പരാതികളും പരിഹാര സെല്ലിലേക്ക് നല്കാൻ ഓഫിസില്‍ സംവിധാനം ഒരുക്കിയതായും പരാതികളിൽ നേരിട്ട് ബന്ധപ്പെടാന്‍ ഫോണ്‍ നമ്പര്‍ കൂടി ഉള്‍പ്പെടുത്തണമെന്നും മന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.