പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ ഒമ്പതു ഡയാലിസിസ് മെഷീനുകൾ എത്തി വർഷം പിന്നിട്ടും സ്ഥാപിക്കാനോ രോഗികൾക്ക് പ്രയോജനകരമാക്കാനോ നടപടിയില്ലാത്തത് ഗൗരവപൂർവമായി കണ്ട് പരിഹാരം വേണമെന്ന് പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തകർ. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖക്ക് നിവേദനം നൽകി.
ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കാനാവശ്യമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും തയാറായിട്ടുണ്ട്. ഇത് സ്ഥാപിച്ച് ആശുപത്രിക്ക് കൈമാറണം. കൂടെ ഡയാലിസിസ് ടെക്നീഷ്യനും സ്റ്റാഫ് നഴ്സും ആവശ്യമായ നഴ്സിങ് അസിസ്റ്റൻറുമാരും വേണം. വർക് അറേജ്മെൻറിലോ പുതിയ കരാർനിയമനം നടത്തിയോ ഇത് പരിഹരിക്കണമെന്നാണ് ആവശ്യം.
ജില്ലപഞ്ചായത്തിെൻറ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ മുൻ ഭരണസമിതിയുടെ കാലത്തുതന്നെ ഡയാലിസിസ് ബ്ലോക്ക് പ്രവർത്തനസജ്ജമാക്കാൻ ആലോചിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല. പ്രതിദിനം 18 പേർക്കെങ്കിലും ഡയാലിസിസ് ചെയ്യാനാവും. എന്നാൽ, വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് മുഖ്യതടസ്സം. നാഷനൽ ഹെൽത്ത് മിഷൻ വഴിയോ സർക്കാറിെൻറ മറ്റു പദ്ധതികൾ വഴിയോ ജീവനക്കാരെ നിയമിക്കുകയും ജില്ല പഞ്ചായത്ത് മേൽനോട്ടം വഹിക്കുകയും ചെയ്താൽ മാത്രമേ ഡയാലിസിസ് കേന്ദ്രം തുറക്കാനാവൂ.
ജില്ലയിൽ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് പ്രതിമാസം വലിയ തുക ചെലവിട്ടിരുന്നത് തദ്ദേശ വകുപ്പിെൻറ നിയന്ത്രണമുള്ളതിനാൽ കഴിയുന്നില്ല. ഇതിെൻറ ദുരിതമനുഭവിക്കുന്നത് പാവപ്പെട്ട ഡയാലിസിസ് രോഗികളാണ്. ഒമ്പത് ഡയാലിസിസ് മെഷീനുകളിൽ പ്രതിദിനം 18 പേർക്കെങ്കിലും ഡയാലിസിസ് നടത്താനായാൽ നിരവധിപേർക്ക് ഗുണകരമാവും.
പ്രശ്നം പരിഹരിക്കാൻ ജില്ല പഞ്ചായത്ത് മുൻൈകയെടുക്കണമെന്നും ജില്ല ഭരകൂടത്തിെൻറയും ആരോഗ്യവകുപ്പിെൻറയും സഹായം ഇതിനായി ഉറപ്പാക്കണമെന്നുമാണ് പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തകർ ആവശ്യപ്പെട്ടത്. ചെയർമാൻ ഡോ. സാമുവൽ കോശി, പി.ടി.എസ്. മൻസൂർ, കെ.പി. ഷൈജൽ, കുറ്റീരി മാനുപ്പ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.