പെരിന്തൽമണ്ണ: 2016ൽ 576 വോട്ടിന് ഇടതുമുന്നണിക്ക് വഴുതിപ്പോയ പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തെക്കുറിച്ച് തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുനില വെച്ച് ഇടതുമുന്നണി ചർച്ച തുടങ്ങി. നിയമസഭ മണ്ഡലത്തിൽ മുന്നണിതലത്തിൽ ലഭിച്ച വോട്ടും ലഭിക്കാതെ പോയ വോട്ടും തുലനം ചെയ്തുള്ള അവലോകനത്തിനും സി.പി.എം തുടക്കമിട്ടു. താഴേക്കോട് പഞ്ചായത്തിലെ ഭരണം മുസ്ലിം ലീഗിൽനിന്ന് പിടിച്ചെടുത്തതും പുലാമന്തോളിലും പെരിന്തൽമണ്ണ നഗരസഭയിലും മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തിയതും നേട്ടമാണ്. അതേസമയം, സി.പി.എം ഭരിച്ചുവന്ന ഏലംകുളത്തും മേലാറ്റൂരിലും സീറ്റുനില ഒപ്പത്തിനൊപ്പമായതാണ് നേരിയ തിരിച്ചടി.
ആറു പഞ്ചായത്തുകളിലും പെരിന്തൽമണ്ണ നഗരസഭയിലും മുന്നണിതലത്തിൽ ലഭിച്ച വാർഡുകൾ ഇടതുപക്ഷത്തിന് 66, യു.ഡി.എഫിന് 77 എന്നിങ്ങനെയാണ്. എന്നാൽ, വോട്ടുനിലയിൽ ഇടതുമുന്നണിയാണ് മുന്നിൽ. 80,861 വോട്ട് ഇടിതിനും 77,794 വോട്ട് യു.ഡി.എഫിനും ലഭിച്ചു. 3067 വോട്ടിെൻറ വ്യത്യാസം. മുഴുവൻ വാർഡിലും സ്ഥാനാർഥികളെ നിർത്താത്തതിനാൽ ബി.ജെ.പിക്ക് ലഭിച്ച 4676 വോട്ട് മണ്ഡലത്തിലെ മുഴുവൻ വോട്ടായി കണക്കാക്കാനാവില്ല.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ഞളാംകുഴി അലി 70,990, വി. ശശികുമാർ 70414 അഡ്വ. എം.കെ. സുനിൽ (ബി.ജെ.പി) 5917 എന്നിങ്ങനെ വോട്ട് നേടി. 2017 പാർലമെൻറ് ഉപതെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടി 68,225 വോട്ടും എം.ബി. ഫൈസൽ 59,698, ബി.ജ.പിയുടെ എൻ. ശ്രീപ്രകാശ് 7494 വോട്ടുമാണ് നേടിയത്. 2019െല പാർലമെൻറ് തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ 79,867 വോട്ട് നേടിയ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് അധികം ലഭിച്ചത് 23,038 വോട്ടാണ്.
79867 വോട്ട് പി.കെ. കുഞ്ഞാലിക്കുട്ടിയും 56,829 വോട്ട് വി.പി. സാനുവും നേടി. പെരിന്തൽമണ്ണ നഗരസഭ -1357, ആലിപ്പറമ്പ് -4852, പുലാമന്തോൾ -2054, ഏലംകുളം -762, വെട്ടത്തൂർ -4264, മേലാറ്റൂർ -3184, താഴേക്കോട് -6259 എന്നിങ്ങനെയായിരുന്നു പഞ്ചായത്തുകൾ തിരിച്ച ഭൂരിപക്ഷം. തദ്ദേശ െതരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ലഭിച്ചുവന്ന വോട്ട് പാർലമെൻറ്, നിയമസഭ തെരഞ്ഞെടുപ്പിൽ കിട്ടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.