പെരിന്തല്‍മണ്ണ: ജിയോളജി പാസില്ലാതെ കരിങ്കൽ ക്വാറിയിൽനിന്ന് കല്ല് കയറ്റിയ 11 ലോറികൾ പിടികൂടിയ പെരിന്തല്‍മണ്ണ എസ്.ഐ സി.കെ. നൗഷാദിന് മണിക്കൂറുകൾക്കകം സ്ഥലംമാറ്റം. പെരിന്തൽമണ്ണ എ.എസ്.പി എം. ഹേമലതയുടെ നിർദേശാനുസരണം വണ്ടൂരിലെ കരിങ്കൽ ക്വാറിയിലെത്തി പരിശോധന നടത്തി ലോറികൾ പിടികൂടിയിരുന്നു.
ക്വാറിക്ക് ലൈസൻസുണ്ടെങ്കിലും കല്ല് കടത്താനുള്ള ജിയോളജി പാസില്ലാത്തതിനാലാണിത്. എ.എസ്.പി ഒാഫിസിലെ പൊലീസുകാരും സ്ക്വാഡിലുണ്ടായിരുന്നു. ലോറികൾ പിടികൂടിയ കാര്യം എ.എസ്.പിയുടെ ഒാഫിസിൽ നിന്ന് ശനിയാഴ്ച മാധ്യമങ്ങളെ അറിയിക്കുകയും ഖനനവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ കർശന നടപടിയുണ്ടാവുമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ, എസ്.ഐയെ വൈകുന്നേരത്തോടെ കുറ്റിപ്പുറത്തേക്ക് മാറ്റിയതായി എസ്.പിയുടെ ഉത്തരവിറങ്ങി.
കാളികാവില്‍നിന്ന് രണ്ടുമാസം മുമ്പാണ് നൗഷാദിനെ പെരിന്തല്‍മണ്ണയിലേക്ക് മാറ്റിയത്. ലഹരിമാഫിയക്കെതിരെ കർശന നടപടി തുടരുന്നതിനിടെ ഉണ്ടായ മാറ്റത്തിനെതിരെ നാട്ടുകാരിൽ പ്രതിഷേധമുണ്ടായിരുന്നു. വനിത എസ്.ഐ വി. ഹേമലതയെയാണ് പുതുതായി പെരിന്തല്‍മണ്ണയിലേക്ക് നിയോഗിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.