പെരിന്തൽമണ്ണ: ആനമങ്ങാട് മാടമ്പ്രകുന്ന് ഭാഗത്ത് വെട്ടുകിളികളുടെ ശല്യം. മരങ്ങളുടെയും വാഴയുടെയും ഇലകളും ഓലകളും വെട്ടുകിളികൾ തിന്നുതീർക്കുകയാണ്. ആനമങ്ങാട് മാമ്പ്രകുന്നിന് സമീപത്തെ സ്പീഡോസ് സ്പോർട്സ് ഹബ്ബിനോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് വെട്ടുകിളികൾ കൂട്ടമായി എത്തിയിരിക്കുന്നത്.
ആലിപ്പറമ്പ് കൃഷി ഓഫിസർ റെജീനയെ നാട്ടുകാർ വിവരമറിയിച്ചു. തുടർന്ന് കാക്കനാട്ടുള്ള കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദ്രത്തിലെ അസിസ്റ്റൻറ് പ്ലാൻറ് പ്രൊട്ടക്ഷൻ ഓഫിസർ ടോം ചെറിയാൻ സ്ഥലം സന്ദർശിച്ചു. ഈ ഇനം വെട്ടുകിളികൾ അപകടകാരികളല്ലെന്നും എന്നാൽ, വൻതോതിൽ കാണുന്ന ഭാഗങ്ങളിൽ ഇവയെ കുറഞ്ഞ വീര്യമുള്ള കീടനാശിനി ഉപയോഗിച്ച് തുരത്താമെന്നും അദ്ദേഹം പറഞ്ഞു.
പ്ലാൻറ് പ്രൊട്ടക്ഷൻ ഓഫിസർ മിലു മാത്യു, കേരള കാർഷിക സർവകലാശാലയിലെ സയൻറിസ്റ്റ് ഡോ. ഗവാസ് രാഗേഷ് എന്നിവർ വേണ്ട മാർഗനിർദേശങ്ങൾ നൽകി. കൃഷിയിടങ്ങളിലേക്കും മറ്റും വ്യാപിക്കാടുകിളികളുടെ ശല്യം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.