ഇന്ത്യയെന്ന ആശയത്തിന് പരിക്കേറ്റത് ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം –മനീഷ് തിവാരി

പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​ന്ത്യ എ​ന്ന ആ​ശ​യ​ത്തി​ന് പ​രി​ക്കേ​റ്റ​ത് ബി.​ജെ.​പി കേ​ന്ദ്ര​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷ​മാ​ണെ​ന്നും ഭ​ര​ണ​കൂ​ട​ത്തെ രാ​ഷ്​​ട്രീ​യ​ത്തി​ല്‍ നി​ന്ന്​ വേ​ര്‍തി​രി​ച്ച​താ​ണ് ബി.​ജെ.​പി ചെ​യ്ത വ​ലി​യ പാ​ത​ക​മെ​ന്നും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ മ​നീ​ഷ് തി​വാ​രി. മു​സ്​​ലിം​ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ന​യി​ച്ച സൗ​ഹൃ​ദ​സ​ന്ദേ​ശ ജാ​ഥ​യു​ടെ സ​മാ​പ​ന​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ങ്ങ​ൾ വോ​ട്ട്​ ചെ​യ്യു​മ്പോ​ള്‍ ഇ​ന്ത്യ​യെ സ​ര്‍വാ​ധി​പ​ത്യ രാ​ജ്യ​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന പ്ര​തി​ലോ​മ ശ​ക്തി​ക​ള്‍ക്കെ​തി​രെ​യു​ള്ള ദേ​ശീ​യ​ദൗ​ത്യം കൂ​ടി​യാ​ണ് നി​ര്‍വ​ഹി​ക്ക​പ്പെ​ടു​ന്ന​ത്.

കേ​ര​ള​ത്തി​ല​ല്ലാ​തെ ഇ​ന്ത്യ​യി​ലെ​വി​ടെ​യും ക​മ്യൂ​ണി​സ്​​റ്റ്​ പാ​ര്‍ട്ടി​യു​ടെ ചെ​ങ്കൊ​ടി കാ​ണാ​നി​ല്ല. കേ​ര​ള​ത്തി​നും അ​ഭി​വൃ​ദ്ധി വേ​ണ​മെ​ങ്കി​ല്‍ ആ ​കൊ​ടി താ​ഴെ​യി​റ​ക്ക​ണം. ജ​നാ​ധി​പ​ത്യം ഒ​രു പ​രീ​ക്ഷ​ണ​മാ​ണെ​ന്നും ന്യൂ​ന​പ​ക്ഷ​ത്തെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​തി‍െൻറ നി​ല​നി​ൽ​പ്പെ​ന്നും മ​നീ​ഷ് തി​വാ​രി പ​റ​ഞ്ഞു.

Tags:    
News Summary - The idea of ​​India was hurt after the BJP came to power - Manish Tiwari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.