പെരിന്തൽമണ്ണ: അയൽ സംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറി ലോറികളിലും മറ്റും ഒളിപ്പിച്ച് കടത്തിയ 10.450 കി.ഗ്രാം കഞ്ചാവുമായി മൂന്നുപേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് സ്വദേശികളായ പൂളോണ മുഹമ്മദാലി (37), കലകപ്പാറ മുഹമ്മദ് ഷബീർ (28), തീയ്യത്താളൻ അക്ബറലി (31) എന്നിവരാണ് പിടിയിലായത്.
ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് അട്ടപ്പാടി, മണ്ണാർക്കാട് ഭാഗങ്ങളിലെ രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് ആവശ്യക്കാർക്ക് വൻ തുകക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാനകണ്ണികളാണ് ഇവർ. പെരിന്തൽമണ്ണ ബൈപാസിൽ പെരിന്തൽമണ്ണ എസ്.ഐ ബി. പ്രമോദും സംഘവും ബൈക്ക് സഹിതം അറസ്റ്റ് ചെയ്യുകയായിരുന്നു. പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സച്ചിദാനന്ദെൻറ സാന്നിധ്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി.
പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. പെരിന്തൽമണ്ണ ഇൻസ്പെക്ടർ സജിൻ ശശി, ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡിലെ സി.പി. മുരളീധരൻ, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ്കുമാർ, പ്രശാന്ത്, എ.എസ്.ഐമാരായ സുകുമാരൻ, ബൈജു, എസ്.സി.പി.ഒ മുഹമ്മദ് ഫൈസൽ, നാസർ, പ്രബുൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.