പെരിന്തൽമണ്ണ: വയനാട്ടില്‍നിന്ന് കാണാതായ സ്ത്രീയെയും കുട്ടിയെയും തേടിയെത്തിയ പെരിന്തൽമണ്ണ പിങ്ക് പൊലീസ് സംഘത്തെ തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മുതുകുർശ്ശി എളാട് സ്വദേശികളായ തച്ചംതൊടി വിഷ്ണു (23), തേലക്കാട്ടുതൊടി ഷിഹാബുദ്ദീന് (32) എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി എട്ടോടെ മുതുകുർശ്ശി ഇഷ്ടികക്കളത്താണ് സംഭവം. മേപ്പാടി പൊലീസ് സ്റ്റേഷൻ പരിധിയില്‍നിന്ന് കാണാതായ സ്ത്രീയും കുഞ്ഞും ഇഷ്ടികക്കളത്തിൽ ഉണ്ടെന്ന വിവരപ്രകാരമാണ് രണ്ടുപേരുള്‍പ്പെട്ട പിങ്ക് പൊലീസ് സംഘമെത്തിയത്. സ്ത്രീയെയും കുട്ടിയെയും വാഹനത്തിലേക്ക് കയറ്റുന്നതിനിടെ ചിലര്‍ മർദിക്കുകയും ൈകയേറ്റം ചെയ്യുകയും ചെയ്തു.
തടഞ്ഞ പൊലീസ് സംഘത്തിനും അടികൊണ്ടു. കൂട്ടംകൂടിയവരെ പിരിച്ചുവിട്ടശേഷം ഇവരെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുള്ള വകുപ്പുകള്‍ പ്രകാരമുള്ള കേസില്‍ കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.