പെരിന്തൽമണ്ണ: നിരന്തരം പരിശോധനകൾ നടത്തി വാഹനങ്ങൾ പിടികൂടുന്നതിനിടയിലും പെരിന്തൽമണ്ണ താലൂക്കിൽ അനധികൃത ഖനനം തുടരുന്നു. പുഴക്കാട്ടിരി വില്ലേജിലെ പാലൂർ കോട്ടഭാഗത്ത് റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അനധികൃത ചെങ്കൽ ക്വാറികളിൽനിന്ന് ലോഡ് ചെയ്തുവെച്ച 10 ലോറികൾ പിടിച്ചെടുത്തു.
ഇവ പെരിന്തൽമണ്ണ താലൂക്ക് ഓഫിസ് വളപ്പിൽ സൂക്ഷിച്ചിട്ടുണ്ട്. അനധികൃത ചെങ്കൽഖനനത്തിന് പിഴചുമത്താൻ ജിയോളജി വകുപ്പിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തഹസിൽദാർ പി.ടി. ജാഫറലിയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി തഹസിൽദാർമാരായ ടി.കെ. സെബാസ്റ്റ്യൻ, കെ. രഘുനാഥ്, സീനിയർ ക്ലർക്ക് ശശികുമാർ, അമൃത് രാജ് എന്നിവരായിരുന്നു പരിശോധകസംഘത്തിൽ. ജില്ല കലക്ടർക്ക് രേഖാമൂലം ലഭിച്ച പരാതിയെ തുടർന്നാണ് താലൂക്ക് റവന്യൂ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
പുലാമന്തോൾ, ഏലംകുളം വില്ലേജുകളിൽ ഇപ്പോഴും അനധികൃത ഖനനം തുടരുന്നുണ്ട്. പെരിന്തൽമണ്ണ ചീരട്ടാമലയിലെ ലൈസൻസോെട പ്രവർത്തിക്കുന്ന കരിങ്കൽ ഖനനത്തിനെതിരെ പ്രദേശവാസികൾ ജില്ല കലക്ടർക്കും ജിയോളജി ഉദ്യോഗസ്ഥർക്കും പരാതി നൽകി കാത്തിരിക്കുകയാണ്. വാഹനങ്ങൾ പിടികൂടുന്നതോടൊപ്പം ഒരനുമതിയുമില്ലാതെ തുടരുന്ന ക്വാറികൾ നിർത്തിവെപ്പിക്കാനോ മറ്റു നടപടികൾക്കോ തുനിയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.