പെരുമ്പടപ്പ്: പി.എസ്.സി നിയമന നിരോധനനത്തിൻെറ ഇരയായി തിരുവനന്തപുരത്ത് റാങ്ക് ഹോള്‍ഡറായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പി.എസ്.സി ചെയർമാെൻറ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ സക്കീറിെൻറ പെരുമ്പടപ്പിലെ വീടിന് മുന്നിലേക്കായിരുന്നു പ്രതിഷേധം.
ഉച്ചയ്ക്ക് മൂന്ന് മുതൽ പ്രതിഷേധ സമരങ്ങളുടെ വേലിയേറ്റത്തിനാണ് പെരുമ്പടപ്പ് സാക്ഷിയായത്. ആദ്യം എം.എസ്.എഫിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടന്നത്. പെരുമ്പടപ്പ് പാറയിൽ നിന്നാരംഭിച്ച പ്രകടനം പി.എസ്.സി ചെയർമാന്‍റെ വസതിക്ക് 200 മീറ്റർ അകലെ പെരുമ്പടപ്പ് ഇലക്ട്രിസിറ്റി ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. സ്ഥലത്ത് ക്യാമ്പ് ചെയ്ത പൊലീസ് സന്നാഹം പ്രകടനക്കാരെ തടഞ്ഞു. തുടർന്ന് പൊലീസും പ്രകടനക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനുമായി എത്തി. പി.എസ്.സി ചെയർമാന്‍റെ കോലവും റീത്തുമേന്തിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയത്. യൂത്ത് കോൺഗ്രസ് പ്രകടനവും പൊലീസ് തടഞ്ഞു.
യൂത്ത് കോൺഗ്രസിന്‍റെ പ്രകടനം പിരിഞ്ഞു പോയതിന് ശേഷം യുവമോർച്ച പ്രവർത്തകരും ഇതേ ആവശ്യമുന്നയിച്ച് പി.എസ്.സി ചെയർമാന്റെ വീടിന് മുന്നിലേക്ക് പ്രതിഷേധ പ്രകടനവുമായി എത്തി.
എം.എസ്.എഫ് പ്രതിഷേധം സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് ഉദ്ഘാടനം ചെയ്തു. കബീർ മുതുപറമ്പ് അധ്യക്ഷത വഹിച്ചു. വി.കെ.എം ഷാഫി, അഷ്ഹർ പെരുമുക്ക്, ഫാരിസ് പൂക്കോട്ടൂർ, വി.എ. വഹാബ്, കെ.എം. ഇസ്മായിൽ, റാഷിദ് കോക്കൂർ, ഫർഹാൻ ബിയ്യം, നദീം ഒളാട്ടയിൽ, നബീൽ എന്നിവർ നേതൃത്വം നൽകി.
യൂത്ത് കോൺഗ്രസ് പ്രതിഷേധം യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി അജയ് മോഹൻ ഉദ്ഘാടനം ചെയ്തു. ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. ഇ.പി രാജീവ്, എ.എം രോഹിത്ത്, ഒ.കെ ഫാറൂഖ്, ഹാരിസ് മൂതൂർ, ജംഷീർ, സി.കെ ഹാരിസ്, നൗഫൽ ബാബു, ഫാരിസ് ആമയം എന്നിവർ നേതൃത്വം നൽകി.
യുവമോർച്ച പ്രതിഷേധം യുവമോർച്ച സംസ്ഥാന സെക്രട്ടറി സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സജേഷ് ഏലായിൽ അധ്യക്ഷത വഹിച്ചു. രാഹുൽ പന്താവൂർ, അനീഷ് മൂക്കുതല, നിവി നീനു, രാഹുൽ എരമംഗലം എന്നിവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.