പെരുമ്പടപ്പ്: അന്തർജില്ല മാല മോഷണക്കേസിലെ രണ്ടുപേരെ കൂടി പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതികളായ രണ്ടുപേർ നേരത്തേ പിടിയിലായിരുന്നു.
പ്രതികളുടെ സഹായികളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം, പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിലായി നാൽപതോളം മാല മോഷണക്കേസിലെ പ്രതികളായ ആലപ്പുഴ കുട്ടനാട് കാവാലം സ്വദേശി ചെങ്കൽത്തിൽ വീട്ടിൽ ദീപക് (49), ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശി രാജ് ഭവനിൽ ബൈജു (49) എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ ഹരിപ്പാട് മണ്ണാറശാല സ്വദേശി തറയിൽ ഉണ്ണികൃഷ്ണൻ (31), കൊല്ലം അഞ്ചാലുംമൂട് പെരുനാട് സ്വദേശി കൊച്ചുഴിയത്ത് പാണയിൽ വീട്ടിൽ ശശി (43) എന്നിവരാണ് നേരേത്ത പിടിയിലായവർ. മോഷ്ടിച്ച ശേഷം വിൽക്കാനായി മാല ഏൽപിച്ചിരുന്നത് ദീപക്കിനെയും ബൈജുവിനെയുമായിരുന്നു. ഇരുവരും വിവിധയിടങ്ങളിലായി വിൽക്കുകയും പണം മോഷ്ടാക്കളെ ഏൽപിക്കുകയുമായിരുന്നു. പെരുമ്പടപ്പ് സി.ഐ വി.എം. കേഴ്സൺ മാർക്കോസ്, പൊന്നാനി എസ്.ഐ രതീഷ് ഗോപി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.