നിലമ്പൂർ: നിരോധിത വിഭാഗത്തിൽ ഉൾപ്പെടുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഡിസ്പോസിബിൾ വസ്തുക്കളും വിൽപന നടത്തുന്നത് തടയാനായി ജില്ലതല സ്പെഷൽ എൻഫോഴ്സ്മെന്റ് സ്ക്വാഡും നിലമ്പൂർ നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി നിലമ്പൂർ നഗരസഭയിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വിവിധ സ്ഥാപനങ്ങളിൽ നിന്നും വിൽപനക്കായി സൂക്ഷിച്ച നിരോധിത വിഭാഗത്തിൽപ്പെട്ട ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും നോട്ടീസ് നൽകുകയും ചെയ്തു. നിരോധിത ഉൽപന്നങ്ങൾ വിൽക്കുന്നവർക്കെതിരെ പിഴ ഈടാക്കുന്നത് ഉൾപ്പെടെ കർശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നഗരസഭ സെക്രട്ടറി പറഞ്ഞു.
പരിശോധനകൾക്ക് സ്ക്വാഡ് ലീഡർ എ. സഹറുദ്ദീൻ, സ്ക്വാഡ് അംഗം കെ. അധീഷ്, നഗരസഭ ആരോഗ്യ വിഭാഗം പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി. രതീഷ്, കെ.പി. ഡിന്റോ, ടി. സുധീർ, ഡ്രൈവർ ബഷീർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പത്തോളം സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ നാല് സ്ഥാപനങ്ങളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും ഡിസ്പോസിബിൾ വസ്തുക്കളും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.