പൊന്നാനി: നഗരസഭയിൽ വൈസ് ചെയർമാൻ സ്ഥാനത്തിനുവേണ്ടി സി.പി.ഐ നടത്തിയ സമ്മർദങ്ങളൊന്നും ഫലം കാണാതായതോടെ എൽ.ഡി.എഫ് കൗൺസിലർമാരുടെ യോഗം സി.പി.ഐ പ്രതിനിധികൾ ബഹിഷ്കരിച്ചു. സി.പി.എമ്മിന് മാത്രം 34 അംഗങ്ങൾ ഉള്ളതിനാൽ വൈസ് ചെയർമാൻ സ്ഥാനം വിട്ടുകൊടുക്കരുതെന്ന് ആവശ്യം ശക്തമായിരുന്നു. പക്ഷേ, നിയമസഭ െതരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മുന്നണി ബന്ധങ്ങൾക്ക് പ്രതിസന്ധി ഉണ്ടാവാതിരിക്കാൻ ഏരിയ കമ്മിറ്റി വിട്ടുവീഴ്ച ചെയ്തേക്കുമെന്ന് സി.പി.ഐ പ്രതീക്ഷിച്ചെങ്കിലും നടന്നില്ല.
ഞായറാഴ്ച നടന്ന സി.പി.എം, സി.പി.ഐ യോഗത്തിൽ വൈസ് ചെയർപേഴ്സൻ സ്ഥാനം തങ്ങൾക്ക് വേണമെന്ന് സി.പി.ഐ ആവശ്യം ഉന്നയിച്ചു. എന്നാൽ, സ്റ്റാൻഡിങ് കമ്മിറ്റി മാത്രം നൽകൂവെന്ന നിലപാടിലായിരുന്നു സി.പി.എം. ഇതേത്തുടർന്ന് യോഗം തീരുമാനമാവാതെ പിരിയുകയും സി.പി.എം ബിന്ദു സിദ്ധാർഥനെ വൈസ് ചെയർപേഴ്സനായി പ്രഖ്യാപിക്കുകയും ചെയ്തു.
തുടർന്ന് ഉച്ചക്ക് നടന്ന കൗൺസിലർമാരുടെ യോഗത്തിന് സി.പി.ഐ കൗൺസിലർമാരെ ക്ഷണിച്ചെങ്കിലും വൈസ് ചെയർപേഴ്സൻ കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാവാത്തതിനാൽ ഇവർ യോഗം ബഹിഷ്കരിക്കുകയും ചെയ്തു. 51 അംഗ നഗരസഭയിൽ സി.പി.ഐക്ക് രണ്ട് കൗൺസിലർമാരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.