പാ​ണ്ടി​ക​ശാ​ല​യു​ടെ ചു​വ​രു​ക​ൾ വീ​ണ്ടും പൊ​ളി​ച്ച​പ്പോ​ൾ

പൊന്നാനി പാണ്ടികശാല സ്ഥലം ഏറ്റെടുപ്പിൽ; വ്യക്തതയില്ലാതെ നഗരസഭ

പൊ​ന്നാ​നി: പൊ​ന്നാ​നി​യു​ടെ ഗ​ത​കാ​ല ച​രി​ത്രം പേ​റി നി​ല​കൊ​ണ്ട ച​രി​ത്ര സ്‌​മാ​ര​ക​മാ​യ പാ​ണ്ടി​ക​ശാ​ല​യു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ലാ​തെ പൊ​ന്നാ​നി ന​ഗ​ര​സ​ഭ. ഭൂ​വു​ട​മ​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഭൂ​വു​ട​മ​ക​ൾ​ക്ക് ഒ​രു ഉ​റ​പ്പും ന​ൽ​കാ​ൻ ത​യാ​റാ​വാ​തി​രു​ന്ന​തോ​ടെ പാ​ണ്ടി​ക​ശാ​ല​യു​ടെ ബാ​ക്കി ഭാ​ഗ​ങ്ങ​ളും രാ​ത്രി​യു​ടെ മ​റ​വി​ൽ പൊ​ളി​ച്ചു. തു​ട​ർ​ച്ച​യാ​യി പൊ​ളി​ക്ക​ൽ ന​ട​ക്കു​ന്ന​തോ​ടെ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ഇ​ന്ന് നോ​ട്ടീ​സ് ന​ൽ​കു​മെ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ തീ​രു​മാ​നം.

പാ​ണ്ടി​ക​ശാ​ല​യു​ടെ ഭൂ​വു​ട​മ​ക​ൾ ഈ ​സ്ഥ​ലം മ​റ്റൊ​രു സ്വ​കാ​ര്യ വ്യ​ക്തി​ക്ക് ക​ച്ച​വ​ടം ചെ​യ്യാ​നു​ള്ള തീ​രു​മാ​നം വാ​ക്കാ​ൽ ഉ​റ​പ്പി​ച്ച​തോ​ടെ​യാ​ണ് പാ​ണ്ടി​ക​ശാ​ല ഒ​രോ​ന്നാ​യി ന​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ആ​ദ്യം മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി. തു​ട​ർ​ന്ന് ര​ണ്ടു​ത​വ​ണ പാ​ണ്ടി​ക​ശാ​ല​യു​ടെ ചു​വ​രു​ക​ളും ഇ​ടി​ച്ചു ക​ള​ഞ്ഞു. തു​ട​ക്ക​ത്തി​ൽ ഇ​ക്കാ​ര്യം ഗൗ​നി​ക്കാ​തി​രു​ന്ന ന​ഗ​ര​സ​ഭ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ പു​രാ​വ​സ്തു വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും മ​റ്റു തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നി​ല്ല.

പു​രാ​വ​സ്തു വ​കു​പ്പ് ജി​ല്ല ഓ​ഫി​സ​റു​ടെ റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന് സ​ബ് ക​ല​ക്ട​ർ ഉ​ട​മ​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി ത​ൽ​സ്ഥി​തി തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഒ​രു നോ​ട്ടീ​സും ന​ൽ​കാ​തി​രു​ന്ന​തും ന​ഗ​ര​സ​ഭ​യു​ടെ നി​സ്സം​ഗ​ത​യും താ​ൽ​പ​ര്യ കു​റ​വും മ​ന​സ്സി​ലാ​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഭൂ​മി വാ​ങ്ങാ​ൻ സ​ന്ന​ദ്ധ​നാ​യ സ്വ​കാ​ര്യ വ്യ​ക്തി വീ​ണ്ടും ചു​മ​ർ പൊ​ളി​ച്ച​ത്. സ്ഥ​ല​ത്തി​ന്റെ തു​ക ല​ഭ്യ​മാ​ക്കി​യാ​ൽ പാ​ണ്ടി​ക​ശാ​ല പ്ര​ദേ​ശം വി​ട്ടു​ന​ൽ​കാ​മെ​ന്ന് ഭൂ​വു​ട​മ​ക​ൾ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചെ​ങ്കി​ലും തീ​രു​മാ​നം വൈ​കു​ന്ന​തോ​ടെ​യാ​ണ് ച​രി​ത്ര ഇ​ട​ത്തെ ന​ശി​പ്പി​ക്കാ​ൻ സ്വ​കാ​ര്യ വ്യ​ക്തി ത​യാ​റാ​യ​ത്.

പാ​ണ്ടി​ക​ശാ​ല നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​ത്ത് ര​ണ്ട് ഭാ​ഗ​മാ​യി നി​ര​വ​ധി ഉ​ട​മ​ക​ളാ​ണു​ള്ള​ത്. ഈ ​സ​ങ്കീ​ർ​ണ​ത മ​റി​ക​ട​ന്ന് വേ​ണം ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കാ​ൻ. പാ​ണ്ടി​ക​ശാ​ല ഉ​ൾ​പ്പെ​ടെ സം​ര​ക്ഷി​ക്കേ​ണ്ട 18 ഇ​ട​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി ന​ഗ​ര​സ​ഭ 2022ൽ ​സ​ർ​ക്കാ​റി​ന് ന​ൽ​കി​യി​രു​ന്നു​വെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. കൊ​ച്ചി​ക്കും മു​മ്പ് തു​റ​മു​ഖ പ​ട്ട​ണ​മാ​യി​രു​ന്ന പൊ​ന്നാ​നി​യി​ലെ അ​വ​ശേ​ഷി​ക്കു​ന്ന ശേ​ഷി​പ്പു​ക​ളി​ലൊ​ന്നാ​ണ് പാ​ണ്ടി​ക​ശാ​ല. അ​ക്കാ​ല​ത്ത് സ​ർ​ക്കാ​റി​ന്റെ​യും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ണ്ടാ​യി​രു​ന്ന ശേ​ഷി​പ്പു​ക​ളി​ൽ നി​ല​വി​ലു​ള്ള ഏ​ക പാ​ണ്ടി​ക​ശാ​ല​യാ​ണി​ത്.

കു​റ​ച്ച് ഭാ​ഗം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ​യും ബാ​ക്കി വ​ഖ​ഫ് ഭൂ​മി​യു​മാ​ണ്. ഏ​ക​ദേ​ശം 600 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്കം ക​ണ​ക്കാ​ക്കു​ന്ന പാ​ണ്ടി​ക​ശാ​ല ച​രി​ത്ര അ​വ​ശേ​ഷി​പ്പെ​ന്ന നി​ല​യി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്കി​ടെ​യാ​ണ് ഇ​ത് ന​ശി​പ്പി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ നി​ല​പാ​ടി​ല്ലെ​ങ്കി​ലും പൊ​തു​ജ​ന പ്ര​തി​ഷേ​ധം ഭ​യ​ന്ന് നോ​ട്ടീ​സ് ന​ൽ​കാ​നാ​ണ് തീ​രു​മാ​നം.

Tags:    
News Summary - Ponnani Pandikashala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.