പൊന്നാനി: വറുതിക്കിടെ പ്രതീക്ഷയോടെ കടലിലിറങ്ങിയ മത്സ്യബന്ധന യാനങ്ങൾക്ക് തിരിച്ചടിയായി കാലാവസ്ഥ മുന്നറിയിപ്പ് എത്തിയതോടെ ബോട്ടുകളെല്ലാം വ്യാഴാഴ്ച രാവിലെത്തന്നെ കരക്കണഞ്ഞു. ഇൻബോർഡ്, ഔട്ട് ബോർഡ് വള്ളങ്ങളെല്ലാം ബുധനാഴ്ച രാത്രിയോടെ കരക്കെത്തിയിരുന്നു.
കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടുകളെല്ലാം ഫിഷറീസിെൻറ നിർദേശത്തെത്തുടർന്നാണ് ഹാർബറിലെത്തിയത്. മിക്ക ബോട്ടുകൾക്കും യഥേഷ്ടം ചെമ്മീനും കിളിമീനും അയലയും ലഭിച്ചു. ചെമ്മീൻ കൊട്ടക്ക് 3000 രൂപ നിരക്കിലാണ് വിറ്റഴിച്ചത്. മത്തി കിലോക്ക് 300 രൂപയും കിളിമീന്‍ 280 രൂപയുമായിരുന്നു പ്രാദേശിക മാർക്കറ്റുകളിലെ വില. മത്സ്യബന്ധന മേഖലക്ക് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതിെൻറ ഭാഗമായി കടലിലിറങ്ങിയ ദിവസം തന്നെ കാലാവസ്ഥ മുന്നറിയിപ്പും എത്തി. തുടർച്ചയായി മൂന്ന് ദിവസം കടലിലിറങ്ങരുതെന്നാണ് മുന്നറിയിപ്പ്.
മുന്നറിയിപ്പ് അവസാനിച്ചാൽ കടലിലിറങ്ങുന്നവർക്കും കടുത്ത നിയന്ത്രണങ്ങളാണ് ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. കോവിഡിെൻറ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കാനായി ഹാർബറിൽ ലേല നടപടികൾ അനുവദിക്കില്ല. മത്സ്യഫെഡ് നിശ്ചയിക്കുന്ന വിലക്കനുസരിച്ച് വിപണനം നടത്താനാണ് അനുമതി. കൂടാതെ ഫിഷറീസ് വകുപ്പ് നൽകുന്ന പാസ് ലഭിക്കുന്നവർക്ക് മാത്രമേ ഹാർബറിൽ പ്രവേശനം അനുവദിക്കൂ.
നിയമ ലംഘനം തടയാൻ ശക്തമായ പൊലീസ് സംവിധാനവും ഹാർബറുകളിൽ ഏർപ്പെടുത്തിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം. ചിത്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.