പൊന്നാനി: ഇടത് സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായതോടെ ചുവരെഴുത്തുകൾ സജീവമായി. പരമ്പരാഗത കലാകാരന്മാർക്ക് ഏറെ ആശ്വാസമാവുകയാണ് ചുവരെഴുത്ത് ജോലികൾ. ഫ്ലക്സുകളുടെ വരവും കോവിഡ് പ്രശ്നങ്ങളും കൂടിയായതോടെ നിരവധി ആർട്ടിസ്റ്റുകൾ തൊഴിൽരഹിതരായിരുന്നു. ഫ്ലക്സുകൾ നിരോധിച്ചതോടെ ചുവരെഴുത്തുകൾക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.
കോവിഡ് തിരിച്ചടി മറികടക്കാൻ തെരഞ്ഞെടുപ്പ് കാലം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആർട്ടിസ്റ്റുകൾ. കാലം കഴിഞ്ഞാൽ ചുവരെഴുത്ത് മേഖല വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങുമോയെന്ന ആശങ്കയും ഇവർക്കുണ്ട്. ഏറെക്കാലം പ്രതിസന്ധിയിലായിരുന്ന മേഖലക്ക് ആശ്വാസമാണ് തെരഞ്ഞെടുപ്പ് സമയത്തെ ചുവരെഴുത്തുകളെന്ന് രണ്ട് പതിറ്റാണ്ടായി ഈ രംഗത്തുള്ള ബാബു പടിയത്ത് പറഞ്ഞു.
ഫ്ലക്സ് നിരോധിച്ചെങ്കിലും തുണി പ്രിൻറിങ്ങിന് ആവശ്യക്കാർ ഏറുന്നത് ചുവരെഴുത്തുകാർക്ക് വെല്ലുവിളിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് തുണി പ്രിൻറിങ് കാര്യമായി ഉണ്ടായിരുന്നില്ല. ഫ്ലക്സ് പ്രിൻറിങ് അനുവദിക്കാത്തതിനാൽ ചുവരെഴുത്തുകൾക്ക് ഏറെ ആവശ്യക്കാരുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.