പൊന്നാനി: മത്സ്യമേഖലയോടുള്ള അവഗണനക്കെതിരെ ഹാർബർ പണിമുടക്കുമായി ബോട്ടുടമകൾ. കെ.എം.ആർ.എഫ് ആക്ടിലെ കരിനിയമങ്ങൾ പിൻവലിക്കുക, 12-15 വർഷം പഴക്കമുള്ള മരം, ഇരുമ്പ് ബോട്ടുകളുടെ രജിസ്ട്രേഷൻ പുതുക്കി നൽകുക, ഫിഷിങ് റെഗുലേഷൻ ആക്ട് പൂർണമായി പിൻവലിക്കുക, ഫിഷറീസ് വകുപ്പിന്റെ ഉദ്യോഗസ്ഥ ദ്രോഹ നടപടി അവസാനിപ്പിക്കുക, ബോട്ടുകൾക്ക് സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
പൊന്നാനി ബോട്ട് ഓണേഴ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ എ.ഡി ഓഫിസിന് മുന്നിൽ മാർച്ചും ധർണയും നടത്തി. ഓൾ കേരള ബോട്ട് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പീറ്റർ മത്യാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജോസഫ് കളപ്പുരക്കൽ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് എ.കെ. സജാദ് അധ്യക്ഷത വഹിച്ചു. ഫൈസൽ ബാഫഖി തങ്ങൾ, എ.കെ. ജബ്ബാർ, പി. റംഷാദ്, സെബാസ്റ്റ്യൻ, സിബി, പോൾ, രാജു കൊല്ലം എന്നിവർ സംസാരിച്ചു. കെ.കെ. കോയ സ്വാഗതവും കെ. സക്കീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.