പൊന്നാനി: ഇടതുമുന്നണി ധാരണ പാലിച്ചില്ലെന്നാരോപിച്ച് പൊന്നാനി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ സി.പി.എം-സി.പി.ഐ നേർക്കുനേർ പോരാട്ടം.
ബുധനാഴ്ച നടന്ന എൽ.ഡി.എഫ് യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി സി.പി.ഐക്ക് നൽകാമെന്നായിരുന്നു ധാരണയെന്ന് സി.പി.ഐ കൗൺസിലർമാർ പറയുന്നു.
എന്നാൽ, വൈകീട്ട് നടന്ന എൽ.ഡി.എഫ് കൗൺസിലർമാരുടെ യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് പകരം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി നൽകാമെന്ന് അറിയിച്ചതോടെ സി.പി.ഐ ഇതിന് വഴങ്ങിയില്ല.
ഇതോടെ മത്സരിക്കുകയായിരുന്നു. ആരോഗ്യകാര്യ സ്ഥിരം സമിതിയിലേക്ക് സി.പി.എം സ്ഥാനാർഥിയായ ഷീന സുദേശനെതിരെ സി.പി.ഐ സ്ഥാനാർഥിയായി അജീന ജബ്ബാറും വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് സമിതിയിലേക്ക് സി.പി.എം സ്ഥാനാർഥിയായ ബിൻസി ഭാസ്കറിനെതിരെ സി.പി.ഐ സ്ഥാനാർഥിയായി സഹീല നിസാറും മത്സരിച്ചു.
ആരോഗ്യകാര്യ സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ രണ്ടിനെതിരെ 36 വോട്ട് നേടി ഷീന സുദേശനും വിദ്യാഭ്യാസ സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ രണ്ടിനെതിരെ 35 വോട്ട് നേടി ബിൻസി ഭാസ്കറും തെരഞ്ഞെടുത്തു. ഒരു വോട്ട് അസാധുവായി. യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.