കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍കരണ നീക്കത്തിനെതിരെ കേരള പ്രവാസി സംഘം പൊന്നാനിയിൽ നടത്തിയ പ്രതിഷേധം

കരിപ്പൂര്‍ വിമാനത്താവള സ്വകാര്യവത്കരണ നീക്കത്തിനെതിരെ പ്രതിഷേധ സായാഹ്നം

പൊന്നാനി: കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരണ നീക്കത്തിൽ നിന്നും കേന്ദ്രം പിന്‍മാറണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘം  പ്രതിഷേധ സായാഹ്നം നടത്തി. പൊന്നാനി ഏരിയ കമ്മിറ്റിയുടെ കീഴില്‍ അഞ്ച് കേന്ദ്രങ്ങളില്‍  പ്രതിഷേധ സായാഹ്നം നടന്നു.

പൊന്നാനി ചന്തപ്പടിയില്‍ ഏരിയ സെക്രട്ടറി  അഡ്വ. സുരേഷ്ബാബുവും, പൊന്നാനി ബസ്റ്റാന്‍റില്‍ ജില്ല കമ്മിറ്റി അംഗം സക്കരിയ പൊന്നാനിയും, മാറഞ്ചേരിയില്‍ മന്‍സൂര്‍ മാറഞ്ചേരിയും, സി.വി. ജംഗ്ഷനില്‍ എം. മുസ്തഫയും, പെരുമ്പടപ്പില്‍  സക്കരിയ പെരുമ്പടപ്പും, വെളിയങ്കോട്  നാസര്‍ പൊറ്റാടിയും  ഉദ്ഘാടനം ചെയ്തു.

വിവിധ കേന്ദ്രങ്ങളില്‍ ഇ.കെ. ഖലീല്‍, ദിനേശന്‍, സി.വി. നാസര്‍, മുസ്തഫ പാലപ്പെട്ടി, അബ്ദുസലാം, എം.ടി. അശ്റഫ്, സി.പി. സക്കീര്‍, ജമാല്‍, രാധാകൃഷ്ണന്‍, ജാബിര്‍, എന്നിവര്‍ നേതൃത്വം നല്‍കി


Tags:    
News Summary - protest against airport privatization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.