പൊന്നാനി: ദുരിതങ്ങളുടെ പേമാരിയാണ് കടലോരത്തിപ്പോൾ. തുടർച്ചയായി ദുരിതത്തിരയാണ് കടലോരത്ത്. തുടർച്ചയായുണ്ടാവുന്ന കടലാക്രമണവും കോവിഡിനെത്തുടർന്നുള്ള ലോക്ഡൗണും ട്രോളിങ് നിരോധനവും ഇന്ധന വില വർധനയും മൂലം നട്ടംതിരിയുന്ന മത്സ്യത്തൊഴിലാളികൾക്ക് പ്രഹരമായി കടൽ കിടപ്പാടം കൂടി കവർന്നെടുക്കുകയാണ്.
രണ്ടുമാസം മുമ്പുണ്ടായ കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ടതിന് പുറമെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണത്തിലും ആറ് വീടുകൾ കടലെടുത്തിരുന്നു. ഇവർ വാടകവീടുകളിലും ബന്ധുവീടുകളിലുമാണ് അഭയം തേടിയിരിക്കുന്നത്. നേരേത്ത വാടകവീടുകളിൽ കഴിയുന്ന പലർക്കും തൊഴിലില്ലാത്തതിനാൽ വാടക പോലും കൊടുക്കാൻ കഴിയാതെ തെരുവിലേക്കിറങ്ങേണ്ട സ്ഥിതിയിലാണ്. കടൽഭിത്തിയുടെ അഭാവമാണ് കടലാക്രമണ രൂക്ഷതക്കും നാശങ്ങൾക്കും ഇടയാക്കുന്നത്. തീരത്ത് കല്ലിടാനായി ഇറിഗേഷൻ വകുപ്പ് മുറക്ക് പദ്ധതികൾ തയാറാക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്യാറുണ്ടെങ്കിലും സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തീകരിക്കാത്തതാണ് പലപ്പോഴും ദുരിതത്തിെൻറ ആക്കം കൂട്ടുന്നത്.
കടലാക്രമണത്തിൽ വീടും സ്ഥലവും നഷ്ടമാവുന്നവരുടെ യഥാർഥ കണക്കുകളും ഉദ്യോഗസ്ഥരെത്തി നടത്തുന്ന നാശനഷ്ട കണക്കുകളും വലിയ അന്തരമാണ്. ഇതുമൂലം വീടും സ്ഥലവും പൂർണമായി നഷ്ടപ്പെടുന്നവർക്ക് വരെ നാമമാത്രമായ നഷ്ടപരിഹാരമാണ് ലഭിക്കുക.
ട്രോളിങ് നിരോധനത്തെത്തുടർന്ന് ബോട്ടുകൾ വിശ്രമത്തിലെന്നതിന് പുറമെ, കാലാവസ്ഥ മുന്നറിയിപ്പ് മൂലം പരമ്പരാഗത വള്ളങ്ങൾക്കും കടലിലിറങ്ങാൻ കഴിയാതായതോടെ തീരമേഖല മുഴു പട്ടിണിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.