പൊന്നാനി: പൊന്നാനിയിലെ യുവതിയുടെ തിരോധനത്തിൽ ദുരൂഹതയേറുന്നു. പൊന്നാനി വട്ടപറമ്പിൽ അബൂതാഹിറിന്റെ ഭാര്യ ഉമ്മുസൽമയെയാണ് (32) കാണാതായിട്ട് 43 ദിവസം പിന്നിടുന്നത്. അയിങ്കലം യതീംഖാനയിൽ പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുക്കാനാണ് വീട്ടിൽനിന്ന് ഇറങ്ങിയത്.
പൊന്നാനി പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഒരുതുമ്പും കണ്ടെത്താൻ സാധിച്ചിട്ടില്ല. പെരുന്നാളിനും ഉമ്മയെ കാണാൻ കഴിയാത്തതിന്റെ സങ്കടത്തിലാണ് രണ്ട് ചെറിയ കുട്ടികൾ.
മേയ് 26നാണ് അയിങ്കലം യതീംഖാനയിൽ പൂർവ വിദ്യാർഥി സംഗമമുണ്ടെന്ന് പറഞ്ഞ് ഉമ്മുസൽമ വീട്ടിൽനിന്ന് ഇറങ്ങിയത്.
എന്നാൽ, ഏറെ വൈകിയും കാണാതായതോടെയാണ് ബന്ധുക്കൾ അന്വേഷണം ആരംഭിച്ചത്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. അൽപസമയത്തിനകം യതീംഖാനയിൽ എത്തുമെന്ന് സുഹൃത്തുക്കളെ ഉമ്മുസൽമ അറിയിച്ചെങ്കിലും പിന്നീട് എന്ത് സംഭവിച്ചെന്നത് ദുരൂഹമാണ്. ഉമ്മുസൽമയെ കാണാതായതിന്റെ അടുത്തദിവസം ദുരൂഹത വർധിപ്പിക്കും വിധം ഒരു ഫോൺ കോൾ ഭർത്താവ് അബൂതാഹിറിന്റെ മൊബൈൽ ഫോണിലേക്ക് വന്നിരുന്നു.
പക്ഷേ, വ്യക്തമായി ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അൽപസമയത്തിനുശേഷം കോൾ തനിയെ കട്ടായി. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.