നിലമ്പൂർ ഗവ. കോളജിൽ മന്ത്രിയെത്തിയില്ല; നിരാശരായി വിദ്യാർഥികൾ

പൂക്കോട്ടുംപാടം: നിലമ്പൂർ ഗവ. കോളജിൽ എത്താമെന്നേറ്റ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അവസാന നിമിഷം പരിപാടിയിൽനിന്ന് പിൻമാറിയത് വൻ പ്രതിഷേധത്തിനിടയാക്കി. രണ്ടാം തവണയാണ് മന്ത്രിക്ക് വേണ്ടി പരിപാടി മാറ്റി വിദ്യാർഥികൾ കാത്തിരുന്നത്.

എൻ.എസ്.എസ് യൂനിറ്റ് ഒരുക്കിയ ‘സഹപാഠിക്കൊരു വീട്’ പദ്ധതിയിലെ താക്കോൽ ദാന ചടങ്ങിൽ നിന്നാണ് മന്ത്രി പിൻവാങ്ങിയത്. മന്ത്രിയെ പിന്തിരിപ്പിച്ചതിന് പിന്നിൽ പി.വി. അൻവർ എം.എൽ.എയാണെന്ന ആരോപണവും ശക്തമാണ്.

എന്നാൽ, മന്ത്രിക്കെതിരെ കരിങ്കൊടിയും പ്രതിഷേധവും ഉണ്ടാവുമെന്ന ഇന്റലിജൻസ് റിപ്പോർട്ടാണ് പരിപാടി മാറ്റാൻ കാരണമെന്നാണ് പറയപ്പെടുന്നത്.

മന്ത്രിയെത്തുന്ന പക്ഷം നാനൂറോളം കുട്ടികൾ പഠനം നടത്തുന്ന കോളജിന്റെ ദുരവസ്ഥ നേരിൽ ബോധ്യപ്പെടുത്താനാവുമെന്നും മന്ത്രിക്ക് ഇതുസംബന്ധിച്ച നിവേദനം നൽകാനും കാത്തിരുന്നെങ്കിലും വിദ്യാർഥികൾക്ക് നിരാശരാകേണ്ടി വന്നു.

അടിസ്ഥാന സൗകര്യങ്ങളില്ലാതെ വിഷമിക്കുന്ന വിദ്യാർഥികൾ കോളജിന്റെ ദുരവസ്ഥക്ക് പരിഹാരം കാ ണണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസിന് മുമ്പിൽ അനിശ്ചിതകാല സമരം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇപ്പോൾ വിദ്യാർഥികൾക്ക് മന്ത്രിയെ കണ്ട് നേരിട്ട് ബോധിപ്പിക്കാനുള്ള അവസരവും നഷ്ടപ്പെട്ടു.

മന്ത്രിയെ വിലക്കിയതിന്റെ കാരണം വ്യക്തമാക്കണം -യു.ഡി.എഫ്

നി​ല​മ്പൂ​ർ ഗ​വ. കോ​ള​ജി​ന്റെ പ​രി​പാ​ടി​യി​ൽ​നി​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു​വി​നെ വി​ല​ക്കി​യ​തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​മ​ര​മ്പ​ലം യു.​ഡി.​എ​ഫ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. താ​ക്കോ​ൽ ദാ​ന ച​ട​ങ്ങി​ന് ര​ണ്ട് ത​വ​ണ മ​ന്ത്രി എ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​ട്ടും പൂ​ക്കോ​ട്ടും​പാ​ട​ത്ത് വ​രാ​തി​രി​ക്കാ​നു​ള്ള കാ​ര​ണം പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യും സി.​പി.​എം നേ​തൃ​ത്വ​വും വ്യ​ക്ത​മാ​ക്ക​ണം. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ വി.​കെ. അ​ബ്ദു, ക​ൺ​വീ​ന​ർ കേ​മ്പി​ൽ ര​വി, ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ​ൻ.​എ. ക​രീം, മു​സ്‍ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പൊ​ട്ടി​യി​ൽ ചെ​റി​യാ​പ്പു, അ​മ​ര​മ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം വി.​കെ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, അ​ഷ​റ​ഫ് മു​ണ്ട​ശ്ശേ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

പരിപാടി ഉപേക്ഷിച്ചതിൽ ദുരൂഹത -കെ.എസ്.യു

നി​ല​മ്പൂ​ര്‍ ഗ​വ. കോ​ള​ജി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി നേ​രി​ട്ട് വി​ദ്യാ​ര്‍ഥി​ക​ളു​മാ​യി സം​വ​ദി​ക്കാ​നി​രി​ക്കെ പ​രി​പാ​ടി ഉ​പേ​ക്ഷി​ച്ച​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും കോ​ള​ജി​നേ​യും വി​ദ്യാ​ര്‍ഥി​ക​ളെ​യും കാ​ണാ​നു​ള്ള അ​വ​സ​ര​മാ​ണ് സി.​പി.​എ​മ്മും എം.​എ​ൽ.​എ​യും അ​ട്ടി​മ​റി​ച്ച​തെ​ന്നും കെ.​എ​സ്.​യു നി​ല​മ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. കോ​ള​ജി​നോ​ടു​ള്ള എം.​എ​ല്‍.​എ​യു​ടെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കു​മെ​ന്ന് പ്ര​സി​ഡ​ന്റ് ഷ​മീ​ര്‍ കാ​സീം അ​റി​യി​ച്ചു.

Tags:    
News Summary - Minister didn't camer to nilambur college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.