പൂക്കോട്ടൂർ: ധീരദേശാഭിമാനികളെ അവമതിക്കുകയും ഗാന്ധിഘാതകരെ മഹത്വവൽക്കരിക്കുകയും ചെയ്യുന്നത് ഭരണകൂട അജണ്ടയായി മാറിയ കാലത്ത് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്മരണകൾക്ക് പ്രസക്തിയേെറയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പൂക്കോട്ടൂർ ഖിലാഫത്ത് മെമ്മോറിയൽ ഇസ്ലാമിക് സെൻറർ പി.കെ.എം.ഐ.സി കാമ്പസിൽ സംഘടിപ്പിച്ച വാരിയൻ കുന്നൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എം. അക്ബർ അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം മേധാവി ശിവദാസൻ മങ്കട, ഡോ. ഫെസൽ ഹുദവി മാരിയാട്, ശിഹാബ് പൂക്കോട്ടൂർ, അഡ്വ. പി.വി. മനാഫ്, അബ്ദുറഹ്മാൻ കാരാട്ട്, കെ.പി. ഉണ്ണിതുഹാജി, എം.ആർ. അലവി ഹാജി, വി.പി. സലീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.