പുലാമന്തോൾ: പരീക്ഷണാർഥം നെൽകൃഷി ചെയ്ത് പുതിയയിനം വിത്ത് വികസിപ്പിച്ചെടുത്ത ചോലപ്പറമ്പിൽ ശശിധരെൻറ പുതിയ പരീക്ഷണം കൂർക്ക കൃഷിയിൽ. രണ്ട് ഇനത്തിൽപെട്ട കൂർക്ക ഒന്നിച്ച് കൃഷി ചെയ്തായിരുന്നു പരീക്ഷണവും.
കഴിഞ്ഞ എട്ട് വർഷത്തെ പരീക്ഷണത്തിനൊടുവിൽ പുതിയ ഇനം കൂർക്കയുടെ വികസനം അന്തിമഘട്ടത്തിലേക്ക്. സാധാരണ നാടൻ ഇനത്തേക്കാൾ കാണാൻ ഭംഗിയുള്ള കൂർക്കയുടെ ഇലകൾ വൈലറ്റ് കലർന്ന പച്ചനിറത്തിലാണ്.
മുൻവർഷങ്ങളിൽ ഒരു സ്ക്വയർ മീറ്റർ നടത്തിയ കൃഷിയിൽ നാടൻ ഇനത്തിന് 3.222 കിലോ കിട്ടുമ്പോൾ പുതിയ ഇനത്തിന് 3.292 കിലോ ലഭിക്കുന്നു. രോഗ പ്രതിരോധശേഷി കൂടുതലുള്ള പുതിയ ഇനത്തിന് പാചക ഗുണവും രുചിയും കൂടുതലാണെന്നാണ് ശശിധരൻ പറയുന്നത്. നാടൻ ഇനങ്ങളിൽപെട്ട രണ്ട് വിധം കൂർക്കകൾ കൃഷി ചെയ്തുവരവെയാണ് പുതിയ ഇനം ഉരുത്തിരിഞ്ഞ് വന്നത്.
തുടർന്നു ഏഴ് തലമുറ കൃഷി ചെയ്ത് പരിശുദ്ധിവരുത്തുകയായിരുന്നു. പുതിയ ഇനത്തിെൻറ അംഗീകാരത്തിനായി നാഷനൽ ഇന്നോവേഷൻ ഫൗണ്ടേഷനിൽ അപേഷ നൽകിയിട്ടുണ്ട്.
തിരുവനന്തപുരം ശ്രീകാര്യം കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിലെ ഡോ. ആശ, ഡോ. സൂസൺ എന്നിവരിൽനിന്ന് തുടർ നടപടിക്കായുള്ള നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്.
നെൽകൃഷിയിലെ പരീക്ഷണത്തിെൻറ ഭാഗമായി ഐശ്വര്യ, ജ്യോതി എന്നീ നെൽവിത്തുകൾ എട്ടുവർഷം ഒരുമിച്ച് കൃഷി ചെയ്തതിൽനിന്ന് ശശിധരൻ വികസിപ്പിച്ചെടുത്ത ഗോപിക എന്ന പുതിയ ഇനം നെൽവിത്തിെൻറ അംഗീകാരത്തിനായി നാഷനൽ ഇന്നോവേഷൻ ഫൗണ്ടേഷനിൽ സമർപ്പിച്ച് കാത്തിരിക്കുകയാണ് ശശിധരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.