പെരുമ്പടപ്പ്: കഴിഞ്ഞ ദിവസം പെരുമ്പടപ്പ് വന്നേരി കാട്ടുമാടം മനയിൽ നടന്ന കവർച്ചയിൽ പ്രതിയെ പെരുമ്പടപ്പ് പൊലീസ് പിടികൂടി. ചാവക്കാട് മല്ലാട് പുതുവീട്ടിൽ മനാഫിനെയാണ് (44) കൊടുങ്ങല്ലൂരിൽ വെച്ച് പെരുമ്പടപ്പ് സി.ഐ ടി.സതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഏപ്രിൽ ഒമ്പതിന് പുലര്‍ച്ചെയാണ് മനയിലുണ്ടായിരുന്നവര് മോഷണ വിവരം അറിയുന്നത്.
മനക്കകത്ത് സൂക്ഷിച്ചിരുന്ന 300 വര്‍ഷത്തിലധികം പഴക്കമുള്ള വിഗ്രഹവും പത്ത് പവനോളം വരുന്ന സ്വർണാഭരണങ്ങളുമാണ് കവർന്നത്. മനയുടെ മുൻവശത്തെ ഭണ്ഡാരവും പൊളിച്ചിരുന്നു. സ്വർണാഭരണങ്ങൾ വിറ്റഴിച്ചതായി പൊലീസ് അറിയിച്ചു. വിഗ്രഹങ്ങൾ കൊടുങ്ങല്ലൂരിലെ വാടക വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. നിരവധി കേസുകളിൽ ശിക്ഷ അനുഭവിച്ച ആളാണ് മനാഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.