മലപ്പുറം: ഒരു വർഷം നീണ്ടുനിന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ല സുവർണ ജൂബിലി ആഘോഷ പരിപാടികൾക്ക് ഉജ്വല പരിസമാപ്തി. മേൽമുറി ആലത്തൂർപ്പടി പി.എം.എസ്.എ പൂക്കോയ തങ്ങൾ നഗറിൽ ഞായറാഴ്ചയായിരുന്നു സമാപനം. വിഖായ വളൻറിയർമാരുടെ റൂട്ട് മാർച്ചിന് ശേഷമാണ് സമ്മേളനം ആരംഭിച്ചത്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സന്ദേശം നല്കി. സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മതനേതാക്കളും സമുദായ നേതൃത്വവും ഒന്നിച്ച് നീങ്ങുകയും ദീനീബോധവും സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശവും ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യലാണ് ലക്ഷ്യമെന്ന് ഹൈദരലി തങ്ങൾ സന്ദേശത്തിൽ പറഞ്ഞു.
ഒരാളും മത നിരാസത്തിലേക്കോ നവീനാശയത്തിലേക്കോ പോകാന്‍ അവസരമുണ്ടാകരുതെന്നും സമസ്ത സമ്മേളനത്തില്‍ ഇതിനായി കൈകോര്‍ക്കാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എം.ടി അബ്ദുല്ല മുസ്ലിയാര് അധ്യക്ഷത വഹിച്ചു.
സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ മുഖ്യപ്രഭാഷണവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണവും നടത്തി. കോഴിക്കോട് വലിയ ഖാദി അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാർഥന നിർവഹിച്ചു. ബീഹാര്‍ ഇദാറത്തുശ്ശരീഅ ഖാദി ഡോ. മുഫ്തി അംജദ് റസാ അഹ്മദ് മുഖ്യാതിഥിയായിരുന്നു. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, എം.എൽ.എമാരായ പി. ഉബൈദുല്ല, യു.എ ലത്തീഫ്, പി. അബ്ദുല്‍ ഹമീദ്, എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, അബ്ബാസലി ശിഹാബ് തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍, സലീം എടക്കര തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.