മലപ്പുറം: സംസ്ഥാനത്ത് 18നും 30നും മധ്യേ പ്രായമുള്ളവരിൽ ആറ് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 8,715 പേർ. 2021ലാണ് ഈ പ്രായക്കാരിൽ ഏറ്റവും കൂടുതൽ ആത്മഹത്യ റിപ്പോർട്ട് ചെയ്തത്. 1,700 പേരാണ് ’21ൽ മരണത്തിന് കീഴടങ്ങിയത്. 2022ൽ 1,675 പേരും 2020ൽ 1,456 പേരും ആത്മഹത്യ ചെയ്തു. 2018ൽ 1,432ഉം 2019ൽ 1,406ഉം 2023 ആഗസ്റ്റ് 23 വരെ 1,046ഉം പേർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരമാണിത്.
ആറ് വർഷത്തിനിടെ പുരുഷന്മാരാണ് കൂടുതൽ ആത്മഹത്യ ചെയ്തത്. 6,244 പുരുഷന്മാരാണ് ഈ കാലയളവിൽ മരിച്ചത്. 2,471 സ്ത്രീകളും സ്വയം മരണത്തിന് കീഴടങ്ങി. 2022ലാണ് ഏറ്റവും കൂടുതൽ പുരുഷന്മാർ മരിച്ചത് -1,244. 2021ൽ 1,238ഉം 2020ൽ 1,020ഉം ആത്മഹത്യ റിപ്പോർട്ട് ചെയ്തു. 2021ലാണ് സ്ത്രീകളുടെ ആത്മഹത്യ കൂടുതൽ -462. 2018ൽ 448, 2019ൽ 423, 2020ൽ 436, 2022ൽ 431, 2023 ആഗസ്റ്റ് 23 വരെ 271 സ്ത്രീകളും മരിച്ചു.
നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ വാർഷികപ്രസിദ്ധീകരണമായ ആക്സിഡന്റൽ ഡെത്ത് ആൻഡ് സൂയിസൈഡ് ഇൻ ഇന്ത്യയുടെ (എ.ഡി.എസ്.ഐ) കണക്കുപ്രകാരം വാർഷിക ആത്മഹത്യ നിരക്കിൽ 2018, 2019, 2020, 2021 വർഷങ്ങളിൽ കേരളം അഞ്ചാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.