മലപ്പുറം: വേനൽ മഴയോടൊപ്പം വന്നെത്തുന്ന കനത്ത മിന്നലിനെ സൂക്ഷിക്കണമെന്ന സന്ദേശമാണ് കഴിഞ്ഞ ദിവസങ്ങളിലെ അപകടങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസത്തെ മിന്നലിൽ രണ്ട് പേർക്കാണ് ജീവൻ നഷ്ടമായത്. പലയിടത്തും വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സംഭവിച്ചു.
മലപ്പുറം എടവണ്ണയിൽ ചാലിയാറിൽ സ്വർണം അരിക്കുന്നതിനിടെ മിന്നലേറ്റ് ചുങ്കത്തറ സ്വദേശിയും പാലക്കാട് കല്ലടിക്കോട് കാഞ്ഞിരപ്പുഴ ഡാമിൽ മീൻ പിടിക്കുന്നതിനിടെ മുൻ പഞ്ചായത്ത് അംഗവും മരിച്ചിരുന്നു. പൊന്നാനി വെളിയേങ്കാട്ട് നവജാത ശിശുവിന് മിന്നലിൽ പൊള്ളലേറ്റിരുന്നു. ചില വീടുകളിലെ ടെലിഫോൺ റിസീവറും വൈദ്യുതി മീറ്റർ ബോർഡും പൊട്ടിത്തെറിച്ചു.
മലപ്പുറമടക്കമുള്ള ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴ തുടരുന്നുണ്ട്. മിന്നലും വേനൽ മഴയും കാറ്റും വ്യാപകമായതോടെ മരങ്ങൾ വീണും വൈദ്യുതി കമ്പികളും കാലുകളും പൊട്ടിവീണ് അപകടങ്ങൾ ഉണ്ടാകാനും സാധ്യത കൂടുതലാണ്.
മിന്നലിെൻറ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ മറ്റു പരിക്കുകൾക്കും കാരണമാവുന്നുണ്ട്. മിന്നലാഘാതം ഏറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുതി പ്രവാഹം ഇല്ലാത്തതിനാൽ പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നലേറ്റാല്‍ ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള നിമിഷങ്ങളാണ്. കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചകഴിഞ്ഞ് ശക്തമായ മിന്നലിനുള്ള സാധ്യത ഉണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
ജാഗ്രത നിർദേശങ്ങൾ
- മിന്നലിെൻറ ആദ്യലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
- മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തക്കോ മിന്നലുള്ള സമയത്ത് പോകരുത്.
- ഒരു കാരണവശാലും ജലാശയങ്ങളില്‍ ഇറങ്ങരുത്.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
- ജനലുകളും വാതിലുകളും അടച്ചിടുക.
- ലോഹവസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല.
- വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
- ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
- മിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
- കഴിയുന്നതും വീടിെൻറ ഭിത്തിയിലോ തറയിലോ നേരിട്ട് സ്പർശിക്കാതിരിക്കുക.
- മിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
- വീടിന് പുറത്താെണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
- വാഹനത്തിൽ ആെണങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി ലോഹഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
- മിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
- മിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽരക്ഷ ചാലകം സ്ഥാപിക്കാം.
- വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
- വളര്‍ത്തുമൃഗങ്ങളെ തുറസ്സായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. തുറസ്സായ സ്ഥലത്ത് കെട്ടിയവയെ മിന്നലുള്ളപ്പോൾ മാറ്റിക്കെട്ടാൻ പുറത്തിറങ്ങരുത്.
- വാഹനങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ ലഭിക്കാത്തപക്ഷം വാഹനത്തിനുള്ളില്‍ തന്നെ ഇരിക്കണം.
- തുറസ്സായ സ്ഥലത്താണെങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുെവച്ച് തല കാല്മുട്ടുകള്ക്കിടയില് ഒതുക്കി ഉരുണ്ട രൂപത്തില്‍ ഇരിക്കുക. തറയില്‍ കിടക്കരുത്.
- മിന്നല്‍ ദൃശ്യമാകുന്നില്ലെങ്കില്‍പോലും ആകാശം മേഘാവൃതമാണെങ്കില്‍ സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.