തേഞ്ഞിപ്പലം: കടക്കാട്ടുപാറയ്ക്ക് സമീപത്തെ ചൊവ്വയിൽ ശിവക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി ചുള്ളിയിൽ വീട്ടിൽ മുനീബാണ് (31) പിടിയിലായത്. ഇയാൾക്കെതിരെ ഗുരുവായൂർ, പരപ്പനങ്ങാടി, നല്ലളം, കോഴിക്കോട്, കണ്ണൂർ തുടങ്ങി ഒമ്പതോളം സ്റ്റേഷനുകളിൽ കളവ് കേസുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ 15 ന് അർധരാത്രിയാണ് ചൊവ്വയിൽ ശിവ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച നടത്തിയത്.
മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡൻറ് തേഞ്ഞിപ്പലം പൊലീസിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. ക്ഷേത്രത്തിൽ സമാന രീതിയിൽ ഇത് നാലാമത്തെ തവണയാണ് മോഷണം നടക്കുന്നത്. ഒരു തവണ മോഷ്ടാവ് പിടിയിലായെങ്കിലും പിന്നീട് തുടർ നടപടികളൊന്നുമുണ്ടായില്ലെന്ന ക്ഷേത്രസമിതി ഭാരവാഹികളുടെയും നാട്ടുകാരുടെയും പരാതി നിലനിൽക്കെയാണ് പ്രതി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.