നിലമ്പൂർ: രാമംകുത്ത് പുഴക്ക് അക്കരെ കാടിനുള്ളിൽ അവശനായി കിടന്ന വയോധികനെ ട്രോമാകെയർ പ്രവർത്തകർ രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചു. ചന്തക്കുന്ന് സ്വദേശിയായ ഇയാൾ ഒരാഴ്ചയായി ഇവിടെ എത്തിയിട്ടെന്നറിയുന്നു.
ചെറിയ മാനസിക വൈകല്യമുള്ള ഇദ്ദേഹം ദിവസങ്ങളോളം ഭക്ഷണമില്ലാതെ കഴിഞ്ഞതിനാൽ ശാരീരിക അവശതയുണ്ടായിരുന്നു. റോഡിലെ പ്ലാസ്റ്റിക്, പേപ്പർ തുടങ്ങിയവ വിറ്റാണ് ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്.
ട്രോമാകെയർ നിലമ്പൂർ സ്റ്റേഷൻ യൂനിറ്റ് ലീഡർ നിയാസ് വല്ലപ്പുഴ, പ്രസിഡൻറ് യൂനുസ് രാമംകുത്ത്, ജില്ല കമ്മിറ്റി അംഗം മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.