1. ത​ക​ർ​ന്ന സൗ​ത്ത് പ​ല്ലാ​ർ-​തെ​ക്ക​ൻ കു​റ്റൂ​ർ റോ​ഡ്, 2. റോ​ഡ​രി​കി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റ​ർ

ത​ക​രാ​നൊ​രി​ട​മി​ല്ലാ​തെ... സൗ​ത്ത് പ​ല്ലാ​ർ-​തെ​ക്ക​ൻ കു​റ്റൂ​ർ റോ​ഡ്

തി​രു​നാ​വാ​യ: സൗ​ത്ത് പ​ല്ലാ​ർ-​തെ​ക്ക​ൻ കു​റ്റൂ​ർ റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ​യി​ൽ പ്ര​ധി​ഷേ​ധി​ച്ച് റോ​ഡ​രി​കി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റ​റു​ക​ൾ നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​മാ​യി. തി​രു​നാ​വാ​യ സൗ​ത്ത് പ​ല്ലാ​ർ റോ​ഡി​ലെ കെ.​എ​സ്.​ഇ.​ബി പ​രി​സ​ര​ങ്ങ​ളി​ലും തി​രു​ത്തി മേ​ഖ​ല​യി​ലു​മാ​ണ് ഇ​ത്ത​രം പോ​സ്റ്റ​റു​ക​ൾ പ​തി​പ്പി​ച്ച​ത്. ച​ല​ച്ചി​ത്ര​താ​രം തി​ല​ക​ൻ മ​ക​നോ​ട് പ​റ​യു​ന്ന​തു​പോ​ലു​ള്ള വാ​ക്കു​ക​ളാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. ഈ ​മേ​ഖ​ല​യി​ൽ വെ​ള്ള​വും ച​ളി​യും കെ​ട്ടി​നി​ൽ​ക്കു​ന്ന​തി​നാ​ൽ കാ​ൽ​ന​ട യാ​ത്ര​പോ​ലും ദു​സ്സ​ഹ​മാ​ണ്.

തി​രു​നാ​വാ​യ​യി​ൽ​നി​ന്ന് സൗ​ത്ത് പ​ല്ലാ​റി​ലേ​ക്കു​ള്ള ഏ​ക റോ​ഡ് കൂ​ടി​യാ​ണ് ഈ ​റോ​ഡ്. റോ​ഡാ​കെ ത​ക​ർ​ന്ന​തി​നാ​ൽ തി​രു​നാ​വാ​യ​യി​ൽ​നി​ന്ന് ഓ​ട്ടോ​റി​ക്ഷ വ​രു​ന്നി​ല്ല. വ​രു​ന്ന​വ​രാ​ക​ട്ടെ അ​മി​ത തുക വാ​ങ്ങു​ന്നു. ഈ ​റോ​ഡി​ലൂ​ടെ തി​രൂ​രി​ലേ​ക്ക് മാ​ത്രം ഒ​രു സ്വ​കാ​ര്യ ബ​സ് സ​ർ​വി​സ് തു​ട​ങ്ങീ​ട്ട് ഏ​താ​നും മാ​സ​ങ്ങ​ളെ ആ​യി​ട്ടു​ള്ളു. യാ​ത്ര​ക്കാ​ർ കൂ​ടി​യാ​ൽ തി​രി​ച്ചും ഇ​ത് വ​ഴി ബ​സ് സ​ർ​വി​സ് ന​ട​ത്താ​മെ​ന്ന് ബ​സു​ട​മ​ക​ൾ ഉ​റ​പ്പ് ന​ൽ​കി​യ​തു​മാ​യി​രു​ന്നു. മേ​ഖ​ല​യി​ലു​ള്ള സാ​ധാ​ര​ണ​ക്കാ​രു​ടെ ഏ​ക പൊ​തു​ഗ​താ​ഗ​തം പോ​ലും റോ​ഡി​ന്റെ ശ്വാ​ച്യാ​വ​സ്ഥ​യി​ൽ സ​ർ​വി​സ് നി​ർ​ത്തി​യ​തി​നാ​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

കെ.​എ​സ്.​ഇ.​ബി മു​ത​ൽ എം.​ഇ.​എ​സ് സ്കൂ​ൾ ജ​ങ്ഷ​ൻ വ​രെ റോ​ഡ് താ​ഴ്ന്ന നി​ല​യി​ലും ഇ​രു​വ​ശ​ങ്ങ​ളി​ലെ പാ​ർ​ശ്വ​ഭി​ത്തി​ക​ൾ ഇ​ല്ലാ​ത്ത​തു​മാ​ണ് റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത്. അ​തുകൊ​ണ്ടാ​ണ് റോ​ഡി​ന്റെ നി​ല ഇ​ത്ര​യും പ​രി​താ​പ​ക​ര​മാ​യ​ത്. ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ൽ കെ.​എ​സ്.​ഇ.​ബി മു​ത​ൽ എം.​ഇ.​എ​സ് സ്കൂ​ൾ ജ​ങ്ഷ​ൻ വ​രെ റോ​ഡ് വാ​ർ​ശ്വ​ഭി​ത്തി കെ​ട്ടി​യും റോ​ഡ് ഉ​യ​ർ​ത്തി ടാ​ർ ചെ​യ്യാ​ൻ അ​ധി​കാ​രി​ക​ൾ ക​ണ്ണ് തു​റ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - Broken Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.