തിരൂരങ്ങാടി: വിവിധ മുസ്ലിം സംഘടനകൾ ക്രിയാത്മകമായി അണിനിരന്ന പന്താരങ്ങാടി സംയുക്ത മഹല്ല് കമ്മിറ്റി 18 കുടുംബങ്ങൾക്ക് ഭൂമിയും വീടും നൽകാൻ പദ്ധതി ആവിഷ്കരിച്ചു. കരിപറമ്പിലെ കെ.ടി. മൂസഹാജിയാണ് കെ.ടി. കാരുണ്യസ്പർശം എന്ന പേരിൽ ഭൂമി സംയുക്ത മഹല്ല് കമ്മിറ്റിക്ക് കൈമാറിയത്.
മൂസഹാജി ദാനംചെയ്ത ഒന്നര ഏക്കർ ഭൂമിയുടെ രേഖ സ്വീകരിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പദ്ധതി ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ അയ്യൂബ് ഹാജി അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുറബ്ബ് എം.എൽ.എ മുഖ്യപ്രഭാഷണം നിർവഹിച്ചു.
മഹല്ല് ഖത്തീബ് ജഅ്ഫർ അൻവരി ആലത്തിയൂർ, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ (മുസ്ലിം ലീഗ്), അഡ്വ. ഇബ്റാഹീം കുട്ടി (സി.പി.എം), എ.ടി. ഉണ്ണി (കോൺഗ്രസ്), രവി തേലത്ത് (ബി.ജെ.പി), സി. എച്ച്. ഫസൽ (വെൽഫെയർ പാർട്ടി), സി.പി. അബ്ദുൽ വഹാബ് (ഐ.എൻ.എൽ), യാസീൻ തിരൂരങ്ങാടി (പി.ഡി.പി), സി.പി. മുഹമ്മദ് (ജമാഅത്തെ ഇസ്ലാമി), ഹംസ മാസ്റ്റർ (കെ.എൻ. എം), മൊയ്തീൻ ഹാജി ചെറുമുക്ക് (വിസ്ഡം കെ.എൻ.എം), ബാപ്പു മോൻ തങ്ങൾ (കേരള മുസ്ലിം ജമാഅത്ത്), കൗൺസിലർമാരായ ശാഹിന, സാജിത, ജയശ്രീ, അലി, അബ്ദുറസാഖ് ഹാജി, അബ്ദുൽ അസീസ്, മുസ്തഫ എന്നിവർ സംബന്ധിച്ചു.
ജാതിമത പരിഗണനകൾ നോക്കാതെ അർഹതമാത്രം മാനദണ്ഡമാക്കി മഹല്ല് കമ്മിറ്റി ആവിഷ്കരിച്ച പദ്ധതി നിർധനരുടെ ശാക്തീകരണമാണ് ലക്ഷ്യംവെക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.