മലപ്പുറം: തിരൂര്‍ ജില്ല ആശുപത്രി ഓപ്പറേഷന് തിയറ്ററിനോട് ചേര്‍ന്ന സ്റ്റോര്‍ റൂമില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ അറ്റകുറ്റപ്പണിക്ക് ആവശ്യമെങ്കില്‍ തുക വകയിരുത്താനും കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കാനും ബുധനാഴ്ച ചേർന്ന ജില്ല പഞ്ചായത്ത് യോഗം തീരുമാനിച്ചു. ആസ്തി വികസനഫണ്ടില്‍ നിന്ന് ആവശ്യമായ തുക അനുവദിക്കാമെന്ന് സി. മമ്മൂട്ടി എം.എല്‍.എ അറിയിച്ചിരുന്നു.
ഇതിന് പുറമെ തുക ആവശ്യമാണെങ്കിൽ ജില്ല പഞ്ചായത്ത് അനുവദിക്കും. ഇതിനുള്ള നടപടി ആരംഭിച്ചതായി ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ നസീബ അസീസ് അറിയിച്ചു. വിഷയത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നെന്നും അവര്‍ വ്യക്തമാക്കി. തീപ്പിടിത്തത്തില്‍ സ്റ്റോര്‍ റൂമിലുണ്ടായിരുന്ന വസ്തുക്കളും മരുന്നുകളും കെട്ടിടത്തിെൻറ മേൽക്കൂരയും ഭാഗികമായി കത്തി നശിച്ചിരുന്നു.
കഴിഞ്ഞദിവസം പുലർച്ച 4.30നാണ് സംഭവമുണ്ടായത്. അപേക്ഷകള്‍ കൃത്യമായ 16 ഗ്രാമപഞ്ചായത്തുകള്‍ക്ക് ഭിന്നശേഷി സ്കോളര്‍ഷിപ്പിനുള്ള തുക വിതരണം ചെയ്യാന്‍ യോഗം നിശ്ചയിച്ചു. 45 ഗ്രാമപഞ്ചായത്തുകള്‍ക്ക് നേരത്തെ തുക വിതരണം ചെയ്തിട്ടുണ്ട്. ജില്ല പഞ്ചായത്തിെൻറ വാര്‍ഷിക ബജറ്റിലേക്ക് അംഗങ്ങള്‍ക്ക് ഈ മാസം 15 വരെ പൊതു പദ്ധതികള്‍ നിര്‍ദേശിക്കാന്‍ യോഗം സമയം നല്കി. ജില്ല ആശുപത്രികളുടെ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി (എച്ച്.എം.സി) യോഗം വിളിച്ച് ചേര്‍ക്കാനും യോഗം നിശ്ചയിച്ചു. ജില്ല പഞ്ചായത്തിന് പദ്ധതി വിഹിതം ജനറല്‍ വിഭാഗത്തില്‍ 44,89,90,000 രൂപയും കേന്ദ്ര ധനകാര്യ കമീഷന് ഗ്രാന്‍ഡ് അണ് ടൈഡ് ബേസിക് ഗ്രാന്‍ഡ് ഇനത്തില്‍ 10,77,90,000 രൂപയും എസ്.സി.പി വിഭാഗത്തില്‍ 20,98,70,000 രൂപയും ടി.എസ്.പി വിഭാഗത്തില്‍ 1,59,68,000 രൂപയും ഉൾപ്പെടെ 2020-21 വര്‍ഷത്തെ ബജറ്റ് വിഹിതം പ്രകാരമുള്ള മുഴുവന്‍ തുകയും അനുവദിച്ചിട്ടുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.