തിരൂർ: തീരദേശ ഹൈവേയുടെ പേരിൽ ടിപ്പുസുൽത്താൻ റോഡിൽ നടത്തുന്ന അശാസ്ത്രീയ നിർമാണം മൂലം അപകടക്കെണിയായി തീരദേശ റോഡ്. ഇതുമൂലം നിരവധി ജീവനുകളാണ് പൊലിയുന്നത്. മതിയായ മുന്നൊരുക്കങ്ങൾ ഇല്ലാതെയാണ് റോഡ് നിർമാണ പ്രവൃത്തികൾ നടത്തുന്നത്. സിഗ്നൽ ബോർഡുകളോ മറ്റോ സ്ഥാപിച്ചിട്ടുമില്ല. ദിനേന നൂറുകണക്കിന് ടൂറിസ്റ്റുകളുൾപ്പടെ ധാരാളം യാത്രക്കാർ ഈ റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്.
കഴിഞ്ഞദിവസം പണ്ടായി കാട്ടിലപള്ളി പരിസരത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു രണ്ട് യുവാക്കൾ മരിച്ചിരുന്നു. ഇതിനു മുമ്പും ധാരാളം അപകടങ്ങളും മരണങ്ങളും ഉണ്ടായിട്ടുണ്ട്. ആവശ്യമായ മുൻകരുതൽ ഉറപ്പുവരുത്തി അപകടങ്ങൾ കുറക്കാൻ നടപടി സ്വീകരിക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമെന്നും കൂട്ടായി മേഖല കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സലാം താണിക്കാട് അധ്യക്ഷത വഹിച്ചു. ഈസ്പാടത്ത് അലികുട്ടി, കെ. മുസ്തഫ, പി.സി. സക്കീർ, സി.പി. മുജീബ്, ആർ.പി. സലാം, സി.വി. മുനീർ, കുട്ടിക്കാട്ട് അലികുട്ടി, ടി. സിദ്ദീഖ്, കെ.പി. സഹീർ, ഷഫീക്ക് കാരാട്ട്, തോടത്ത് അലികുട്ടി, സി. സാക്കിബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.