മലപ്പുറം: ചരക്കുവാഹനങ്ങൾ കണ്ടംചെയ്യാനുള്ള കാലാവധി 15 വർത്തിൽനിന്ന് 25 വർഷമാക്കണമെന്ന് ജില്ല ലോറി ഓപറേറ്റേഴ്സ് ആൻഡ് വർക്കേഴ്സ് കോഓഡിനേഷൻ കമ്മിറ്റി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
15 വർഷത്തിലേറെ കാലപ്പഴക്കമുള്ള ചരക്കുവാഹനങ്ങൾ കണ്ടംചെയ്യണമെന്നുള്ള കേന്ദ്രസർക്കാർ തീരുമാനം ലക്ഷണക്കണക്കിന് ലോറിജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കും. 25000-30,000 ചരക്കുലോറികളാണ് ജില്ലയിലുള്ളത്. കേന്ദ്രസർക്കാറിെൻറ തീരുമാനപ്രകാരം ലോറി മേഖലയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിന് ജീവനക്കാരെ ഇത് ബാധിക്കും.
സർക്കാർ തീരുമാനത്തിൽനിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ മേഖലയെ നിശ്ചലമാക്കുന്ന സമരപ്രഖ്യാപനം നടത്തുമെന്നും ഇവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ അങ്ങാടിപ്പുറം, തിരുനാവായ, കുറ്റിപ്പുറം കോഓഡിനേഷൻ കമ്മിറ്റി കൺവീനർ പി. അബ്ദു, നൗഫൽ വാരിസ്, ടി.പി. ലത്തീഫ്, പി. വാസു എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.