സ​ക്കീ​ന അച്ചാറുകളുമായി വീടിന്​ മുന്നിൽ

സ​ക്കീ​ന​യു​ടെ അ​ച്ചാ​ർ വി​ൽ​പ​ന​ക്ക്​; അ​തി​ജീ​വ​ന​ത്തി​ന്‍റെ കരുത്ത്​

ഊ​ർ​ങ്ങാ​ട്ടി​രി: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ പ്ര​വാ​സി​യാ​യ ഭ​ർ​ത്താ​വ്​ മ​രി​ച്ച​തോ​ടെ അ​തി​ജീ​വ​ന​ത്തി​നാ​യി അ​ച്ചാ​ർ ക​ച്ച​വ​ട​വു​മാ​യി ഊ​ർ​ങ്ങാ​ട്ടി​രി തോ​ട്ടു​മു​ക്കം മാ​ട​ത്തി​ങ്ങ​ൽ വീ​ട്ടി​ൽ സ​ക്കീ​ന സ​ത്താ​റും ര​ണ്ട് പെ​ൺ​മ​ക്ക​ളും. ഭ​ർ​ത്താ​വ് ക​ണ്ണൂ​ർ സ്വ​ദേ​ശി സ​ത്താ​ർ മ​രി​ച്ച​തോ​ടെ വീ​ട്ടി​ലെ ഏ​ക വ​രു​മാ​ന​മാ​ർ​ഗ​മാ​ണ്​ നി​ല​ച്ച​ത്. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും വീ​ട്ടു​ചെ​ല​വ് ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ട​നു​ഭ​വി​ച്ച​തോ​ടെ​യാ​ണ് മ​റ്റു​ള്ള​വ​രെ ആ​ശ്ര​യി​ക്കാ​തെ ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ അ​ച്ചാ​ർ വി​ൽ​പ​ന തു​ട​ങ്ങി​യ​ത്. മാ​ങ്ങ, നാ​ര​ങ്ങ, നെ​ല്ലി​ക്ക, വെ​ളു​ത്തു​ള്ളി, കാ​ര​ക്ക, ബീ​റ്റ്റൂ​ട്ട്, പ​പ്പാ​യ അ​ച്ചാ​റു​ക​ളാ​ണ് വി​ൽ​ക്കു​ന്ന​ത്. വ​ലി​യ വ​രു​മാ​നം ഇ​തി​ൽ​നി​ന്ന്​ കി​ട്ടി​യി​ല്ലെ​ങ്കി​ലും മ​റ്റു​ള്ള​വ​രെ ആ​ശ്ര​യി​ക്കാ​തെ ജീ​വി​തം മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​ഞ്ഞാ​ൽ മ​തി​യെ​ന്നാ​ണ് സ​ക്കീ​ന​യു​ടെ പ്രാ​ർ​ഥ​ന. നി​ര​വ​ധി പേ​രാ​ണ് അ​ച്ചാ​ർ വാ​ങ്ങി സ​ഹാ​യി​ക്കു​ന്ന​ത്. രു​ചി​ച്ച​വ​ർ​ക്കെ​ല്ലാം മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ്.

സ​ത്താ​റി​ന്‍റെ മ​ര​ണം രേ​ഖ​ക​ളി​ൽ ഇ​പ്പോ​ഴും കോ​വി​ഡ് മ​ര​ണ​മാ​ണെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​തു​മൂ​ലം സ​ർ​ക്കാ​റി​ൽ​നി​ന്ന്​ കു​ടും​ബ​ത്തി​നു ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ച്ചി​ല്ല. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഈ ​രേ​ഖ​ക​ൾ ശ​രി​യാ​ക്കി ന​ൽ​ക​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags:    
News Summary - For the pickle sale of Sakina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.