ഷിജോ ആൻറണി

ഷിജോ ആൻറണി ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്

ഊ​ർ​ങ്ങാ​ട്ടി​രി: ഊ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റാ​യി ഷി​ജോ ആ​ൻ​റ​ണി​യെ (കോ​ൺ​ഗ്ര​സ്) തെ​ര​ഞ്ഞെ​ടു​ത്തു. ക​ഴി​ഞ്ഞ മാ​സം കോ​വി​ഡ് ബാ​ധി​ത​നാ​യി മ​രി​ച്ച എം. ​ജ്യോ​തി​ഷ് കു​മാ​റി​െൻറ ഒ​ഴി​വി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് പ​ന​മ്പി​ലാ​വ് വാ​ർ​ഡ് അം​ഗ​വും ബൂ​ത്ത് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ ഷി​ജോ ആ​ൻ​റ​ണി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പു​തി​യ സ്ഥാ​നം ല​ഭി​ച്ച​തോ​ടെ നി​ല​വി​ൽ വ​ഹി​ച്ചി​രു​ന്ന ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​സ്ഥാ​നം ഇ​ദ്ദേ​ഹം രാ​ജി​വെ​ച്ചു.

ഷി​ജോ​ക്ക് 13ഉം ​എ​തി​ർ സ്ഥാ​നാ​ർ​ഥി സി.​പി.​എ​മ്മി​ലെ സി. ​സു​ന്ദ​ര​ന്​ ഏ​ഴും വോ​ട്ട്​ ല​ഭി​ച്ചു. അ​രീ​ക്കോ​ട് എ.​ഇ.​ഒ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സി. ​ജി​ഷ അ​നു​മോ​ദ​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​സൂ​ത്ര​ണ സ​മി​തി അം​ഗം സി.​ടി. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി. മു​ഹ​മ്മ​ദ്, പാ​ല​ത്തി​ങ്ങ​ൽ ബാ​പ്പു​ട്ടി, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ പി.​കെ. അ​ബ്​​ദു​റ​ഹ്മാ​ൻ, അം​ഗ​ങ്ങ​ളാ​യ സി.​ടി. അ​ബ്​​ദു​റ​ഹ്മാ​ൻ, സൈ​ഫു​ദ്ദീ​ൻ ക​ണ്ണ​നാ​രി, എ​ൻ.​കെ. യൂ​സു​ഫ്, കെ. ​അ​നൂ​ബ് മൈ​ത്ര, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​ടി. ഹ​ലീ​മ, കെ.​കെ. ഹ​സ്ന​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Shijo Antony is the Vice President of Urangattiri Grama Panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.