മലപ്പുറം: എസ്.സി.പി, ടി.എസ്.പി ഫണ്ടുകള്‍ പൂര്‍ണമായും വിനിയോഗിക്കാത്ത സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ദലിത് ലീഗ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വേലായുധന് മഞ്ചേരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി പ്രകാശന് മൂച്ചിക്കല്‍, സംസ്ഥാന വൈസ് പ്രസിഡൻറ് ശശി മണലായ, വിജയന് ഏലംകുളം, ഗോപി വണ്ടൂര്‍, സുബ്രഹ്മണ്യന് തിരൂരങ്ങാടി, ഗോപാലന് പൂക്കോട്ടൂര്‍, കൃഷ്ണന് മക്കരപ്പറമ്പ്, ശ്രീധരന് പെരിന്തല്‍മണ്ണ, സുന്ദരന്‍ വണ്ടൂര്‍, പ്രഭാകരന് വേങ്ങര എന്നിവർ സംസാരിച്ചു.
മലപ്പുറം: പട്ടികജാതി ഫണ്ട് സംസ്ഥാന വ്യാപകമായി തിരിമറി നടത്തിയ പർട്ടി നേതാക്കളെയും ഉദ്യോഗസ്ഥരെയും നിയമത്തിെൻറ മുന്നിൽ കൊണ്ടുവരണമെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. അജയ്മോഹൻ. നഷ്ടമായ ഫണ്ട് തിരികെ പിടിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ദലിത് കോൺഗ്രസ് കലക്ടറേറ്റിന് മുന്നിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് പ്രകാശൻ കാലടി അധ്യക്ഷത വഹിച്ചു. ശശി മങ്കട, വേലായുധൻ പരപ്പനങ്ങാടി, എൻ.സി. ദാസൻ, സോമൻ ഗാന്ധിക്കുന്ന്, സുന്ദരൻ പാണ്ടിക്കാട്, എം.പി. കുമാർ, മനോജ് വലിയാട്, രാജിവ് ബാബു, എം.സി. ശങ്കരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.