വണ്ടൂർ: താലൂക്കാശുപത്രി പരിരക്ഷാ കിഡ്നി രോഗികൾക്കുള്ള മരുന്നുകൾ വിതരണം ചെയ്യാത്ത സംഭവം എം.എൽ.എയുമായും ആരോഗ്യ വകുപ്പുമായും ബന്ധപ്പെട്ട് ഉടൻ പരിഹരിക്കുമെന്നു പഞ്ചായത്ത് അധികൃതർ. പതിനൊന്ന് മാസമായി ഫണ്ട് വകയിരുത്തിയിട്ടും മരുന്ന് വിതരണം നടക്കാത്തതിനാൽ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വീടുകളിൽ ചെന്ന് രോഗികളെ പരിചരിക്കുന്ന പരിരക്ഷ പദ്ധതിക്ക് എട്ട് ലക്ഷവും കിഡ്നി രോഗികൾക്ക് മരുന്നുവാങ്ങാനുള്ള അഞ്ച് ലക്ഷവും ഉൾപ്പെടെ 13 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
അതേ സമയം മരുന്നുകൾ കേരള സർക്കാരിെൻറ കേരള മെഡിക്കൽ സർവിസ് കോർപ്പറേഷൻ മുഖേന മാത്രമേ വാങ്ങാൻ സാധിക്കൂ. കോവിഡായതിനാൽ ഇവരുടെ പക്കൽ ലഭ്യതക്കുറവുള്ളതായി അറിയുന്നു. ഇതോടെയാണ് വണ്ടൂരടക്കം വിതരണം നടക്കാതിരിക്കാൻ കാരണം. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈജൽ എടപ്പറ്റ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.