വണ്ടൂർ: ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മോഡൽ ബാലറ്റ് യൂനിറ്റുകൾ നിർമിക്കുന്ന തിരക്കിലാണ് പോരൂർ കോട്ടക്കുന്ന് സ്വദേശി പുലത്ത് ഇസ്ഹാഖും സംഘവും. നിലവിൽ മലപ്പുറത്തെ രണ്ട് യു.ഡി.എഫ് സ്ഥാനാർഥികൾക്കുള്ള മോഡൽ ബാലറ്റ് യൂനിറ്റുകളാണ് കോട്ടക്കുന്നിലെ ഇസ്ഹാഖിന്റെ വീട്ടിൽ വെച്ച് വിദ്യാർഥികൾ അടക്കമുള്ള 25 ഓളം അംഗങ്ങളുള്ള സംഘം നിർമിക്കുന്നത്.
കേരളത്തിൽ വോട്ടിങ് യന്ത്രം വന്നത് മുതൽ ഭൂമി സർവേയറായ ഇസ്ഹാഖും സുഹൃത്ത് ഇലക്ട്രീഷ്യൻ മുട്ടുപാറ ഹമീദും ഇത്തരത്തിൽ മാതൃക വോട്ടിങ് യന്ത്രങ്ങൾ നിർമിക്കുന്നുണ്ട്.
മൈക്രോ സ്വിച്ച്, എൽ.ഇ.ഡി ബൾബ്, ബാറ്ററി മുതലായവ ഉപയോഗിച്ച് 100 രൂപയോളം ചെലവിലാണ് ഒരു മോഡൽ ബാലറ്റ് യൂനിറ്റ് നിർമിക്കുന്നത്.
തുടക്കത്തിൽ ഇവരുടെ നേതൃത്വത്തിൽ മാത്രമായിരുന്നു നിർമാണമെങ്കിൽ നിലവിൽ ജില്ലയിൽ തന്നെ നിരവധി പേരാണ് രംഗത്തുള്ളത്. ദിവസം ആയിരത്തോളം മോഡൽ ബാലറ്റ് യൂനിറ്റുകൾ ഇവർ നിർമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.