വണ്ടൂർ: യാത്രക്കാരെ ദുരിതത്തിലാക്കി റോഡിൽ നിറയെ ആണി. ഇതോടെ വണ്ടൂർ-നിലമ്പൂർ റോഡിൽ വാഹനഗതാഗതം വലിയ പ്രയാസത്തിലായി. നിരവധി വാഹനങ്ങളാണ് മണിക്കൂറുകൾക്കകം പഞ്ചറായത്. സംസ്ഥാന പാതയിലെ വണ്ടൂർ മുതൽ വടപുറം വരെയാണ് റോഡിൽ ഇരുമ്പാണികൾ ചിതറിയ നിലയിൽ കണ്ടത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയാണ് റോഡിൽ നിറയെ ആണി വീണ നിലയിൽ കണ്ടത്. ഈ സമയത്ത് മഴയുമുണ്ടായിരുന്നു. വാഹനങ്ങൾ പഞ്ചറായപ്പോഴാണ് റോഡിലെ ആണിക്കാര്യം പലരും അറിഞ്ഞത്. അപകട ഭീഷണി ഒഴിവാക്കാനായി പലരും ആണി പെറുക്കി കൂട്ടുന്നതും കാണാമായിരുന്നു.
പലർക്കും കിലോ കണക്കിന് ആണി കിട്ടിയപ്പോൾ നിരവധി വാഹനങ്ങൾക്കാണ് പഞ്ചറായി പണി കിട്ടിയത്. ആണിച്ചാക്കുകളുമായി പോയ വലിയ വാഹനങ്ങളിൽനിന്ന് അബദ്ധത്തിൽ വീണതാവുമെന്നാണ് നിഗമനം. സംഭവത്തിനു പിന്നിൽ സാമൂഹിക വിരുദ്ധരാണോ എന്നന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.