ക​ന​ത്ത മ​ഴ: വ​ണ്ടൂ​രി​ലെ റോ​ഡു​ക​ളി​ൽ വെ​ള്ളം മൂ​ടി

വ​ണ്ടൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ വ​ണ്ടൂ​രി​ലെ മ​ഞ്ചേ​രി നാ​ലു​വ​രി പാ​ത​യി​ലും മാ​ർ​ക്ക​റ്റ് ബൈ​പാ​സി​ലും വെ​ള്ളം ക​യ​റി. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷ​മാ​ണ് ക​ന​ത്ത മ​ഴ പെ​യ്ത​ത്. ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം മ​ഴ തി​മി​ർ​ത്ത് പെ​യ്ത​തോ​ടെ നി​ല​മ്പൂ​ർ റോ​ഡ്, മ​ഞ്ചേ​രി റോ​ഡ്, പാ​ണ്ടി​ക്കാ​ട് റോ​ഡ്, മാ​ർ​ക്ക​റ്റ് ബൈ​പാ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം നി​റ​ഞ്ഞു. മാ​ർ​ക്ക​റ്റ് ബൈ​പാ​സി​ലെ ര​ണ്ട് ഇ​റ​ച്ചി​ക്ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി.

അ​ങ്ങാ​ടി​യി​ലെ പ്ര​ധാ​ന അ​ഴു​ക്കു​ചാ​ലു​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി വൃ​ത്തി​യാ​ക്കാ​ത്ത​താ​ണ് വെ​ള്ള​ക്കെ​ട്ടു​ക​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. രാ​വി​ലെ തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ​യാ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം കു​ട എ​ടു​ക്കാ​തെ​യാ​ണ് എ​ത്തി​യ​ത്. സ്കൂ​ൾ വി​ട്ട സ​മ​യം ക​ന​ത്ത മ​ഴ​യാ​യ​തി​നാ​ൽ മി​ക്ക​വ​രും ന​ന​ഞ്ഞ് പോ​കു​ന്ന​ത് കാ​ണാ​മാ​യി​രു​ന്നു.

Tags:    
News Summary - Heavy rain: Water covered roads in Vandoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.