വണ്ടൂർ: മൊബൈലിൽ ഗെയിം കളിച്ചിരിക്കേണ്ട പ്രായത്തിൽ കൗൺസലിങ് ആപ് അടക്കം നിർമിച്ച് വിസ്മയം സൃഷ്ടിക്കുകയാണ് നിലമ്പൂർ ചക്കാലക്കുത്തിലെ നാലാം ക്ലാസുകാരി. ഗെയിമടക്കമുള്ള ആപ്പുകൾ നിർമിച്ച് സ്വന്തമായി പ്ലേസ്റ്റോറുണ്ടാക്കിയ കുന്നത്ത് പറമ്പൻ ഷാഹിദ് -ആയിഷ സമീഹ ദമ്പതികളുടെ മൂത്ത മകളായ ഇഷൽ ആണ് ചെറുപ്രായത്തിൽ ഐ.ടി രംഗത്ത് വിസ്മയമാകുന്നത്. ഇശൽസ് േപ്ല (Eshals Play) എന്ന് പേരിട്ടിട്ടുള്ള േപ്ലസ്റ്റോറിൽ ഗെയിമുകളടക്കം അറുപതിലധികം ആപ്പുകളുണ്ട്. മിക്കതും സഹോദരങ്ങളായ അയ്ഹമിനും ഫാത്തിമക്കും വേണ്ടി നിർമിച്ചതാണ്. അനേകം വെബ്സൈറ്റുകളും നിർമിച്ചിട്ടുണ്ട്. ഇശലിെൻറ മാതാപിതാക്കൾ വിദ്യാഭ്യാസ രംഗത്ത് സ്റ്റാർട്ടപ് സംരംഭവുമായി സജീവമാണ്.
കഴിഞ്ഞ വർഷമാണ് ബി.ടെക് ബിരുദധാരി കൂടിയായ മാതാവ് ആയിഷ സമീഹ തെൻറ ഒഴിവുവേളയിൽ ഇഷലിന് ആപ്ലിക്കേഷൻ നിർമാണവുമായി ബന്ധപ്പെട്ട കോഡിങ് പരിചയപ്പെടുത്തിയത്. സോഫ്റ്റ്വെയറിെൻറ ബെയ്സ് പരിചയപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമാണ് അന്ന് ആയിഷക്കുണ്ടായിരുന്നത്.
എന്നാൽ, ഇഷൽ ഈ രംഗത്ത് വേറിട്ട പ്രകടനം കാഴ്ചവെക്കുകയായിരുന്നു. ഗൂഗ്ൽ വഴി ഫ്രീയായുള്ള ആപ് െഡവലപ്മെൻറ് പ്ലാറ്റ്ഫോം വഴിയാണ് ഗെയിമടക്കമുള്ള അപ്പുകൾ നിർമിക്കുന്നത്. നിലമ്പൂർ പീവീസ് മോഡൽ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയായ ഇഷലിന് ഭാവിയിൽ ആർട്ടിസ്റ്റാകാനാണ് താൽപര്യം. ചെറിയ മാറ്റം വരുത്തി താൻ നിർമിച്ച ആപ്പുകൾ ഗൂഗ്ൾ േപ്ല സ്റ്റോറിൽ നൽകാനുള്ള തീരുമാനത്തിലാണ് ഇഷൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.