വണ്ടൂർ: വിദ്യാഭ്യാസ രംഗത്ത് മലപ്പുറത്തെ പെൺകുട്ടികൾ വിസ്മയകരമായ മുന്നേറ്റം നടത്തിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡൽഹി യൂനിവേഴ്സിറ്റികളിൽ മലപ്പുറത്തു നിന്നുള്ള പെൺകുട്ടികളുടെ പ്രളയമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്തംഗം കെ.ടി. അജ്മൽ വണ്ടൂർ ഗേൾസ് സ്കൂളിൽ സംഘടിപ്പിച്ച ടോപ്പേഴ്സ് ഡേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് പശ്ചാത്തലത്തിൽ മൂന്ന് ഘട്ടങ്ങളിലായാണ് ഡിവിഷനിലെ 582 വിദ്യാർഥികളെ ആദരിക്കുന്നത്. 200 വിദ്യാർഥികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും പ്രതിപക്ഷ നേതാവ് വിതരണം ചെയ്തു. എ.പി. അനിൽ കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ഇ. മുഹമ്മദ് കുഞ്ഞി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സി. കുഞ്ഞിമുഹമ്മദ്, വണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. റുബീന, പോരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നീലേങ്ങാടൻ മുഹമ്മദ് ബഷീർ, ജില്ല പഞ്ചായത്തംഗം കെ.ടി. അജ്മൽ, ഡി.ഇ.ഒ ആർ. സൗദാമിനി, എ.ഇ.ഒ എ. അപ്പുണ്ണി, പ്രിൻസിപ്പൽ എം.ആർ. അനിൽ എന്നിവർ സംസാരിച്ചു.
'സത്രീധനം ചോദിക്കുന്നവരോട് ഇറങ്ങിപ്പോകാൻ പറയണം'
വണ്ടൂർ: സ്ത്രീധനം ചോദിക്കുന്നവരോട് ഇറങ്ങിപ്പോകാൻ പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മമ്പാട്ട് മകൾ സ്ത്രീധനത്തിെൻറ പേരിൽ പീഡിപ്പിക്കപ്പെട്ടതിെൻറ പേരിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവം പ്ലസ് വൺ വിദ്യാർഥിനി കെ.വി. അലീന ഫാത്തിമ പ്രതിപക്ഷ നേതാവിെൻറ ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു മറുപടി.
ജില്ല പഞ്ചായത്തംഗം കെ.ടി. അജ്മൽ വണ്ടൂർ ഗേൾസിൽ ഒരുക്കിയ ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം. സ്ത്രീധനം ചോദിക്കുന്ന ആൺകുട്ടികൾ തലയിൽ മുണ്ടിട്ട് നടക്കുന്ന സ്ഥിതി നാട്ടിൽ വരുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് തെൻറ മകളെ സ്ത്രീധനം നൽകി വിവാഹം കഴിപ്പിക്കിെല്ലന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.