വണ്ടൂർ: കരൾമാറ്റ ശസ്ത്രക്രിയക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ഡോക്ടർമാർ തീയതി ഉറപ്പിച്ചിട്ടും പണമില്ലാത്തതിനാൽ ദുരിതത്തിൽ കഴിയുകയാണ് മലപ്പുറം വാണിയമ്പലത്തെ കുടുംബം. പാറക്കുളത്ത് താമസിക്കുന്ന പരേതനായ പെരുമുണ്ട മുഹമ്മദിെൻറ മകൻ കബീറിനാണ് (56) ഈ ദയനീയ അവസ്ഥ. കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ കരൾമാറ്റ വിദഗ്ധെൻറ കീഴിൽ ശസ്ത്രകിയക്കുള്ള എല്ലാ പരിശോധനകളും കഴിഞ്ഞിട്ടും ചെലവുവരുന്ന 20 ലക്ഷം രൂപ കണ്ടെത്താൻ കഴിയാതെ പ്രയാസപ്പെടുകയാണ് ഈ നിർധന കുടുംബം.
പല പ്രധാന ചാരിറ്റി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടെങ്കിലും ഇതുവരെ ഒന്നും ശരിയായില്ല. ഒക്ടോബർ 15നാണ് ശസ്ത്രക്രിയ നിർദേശിച്ചിരിക്കുന്നത്. എട്ടുമാസം മുമ്പ് സംഭവിച്ച ലിവർ സിറോസിസിനെ തുടർന്നുള്ള പരിശോധനയിലാണ് 20 ശതമാനം മാത്രം പ്രവർത്തനമുള്ള കരളിൽ നാല് സെൻറിമീറ്റർ വലുപ്പത്തിൽ മുഴ കണ്ടെത്തിയത്.
മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയുമടങ്ങുന്ന കുടുംബമാണ് കബീറിേൻറത്. ഭാര്യ ആസ്ത്മ രോഗിയാണ്. മകൻ കരൾ നൽകാൻ തയാറായിട്ടും സാമ്പത്തിക പ്രതിസന്ധി മുന്നിൽ വെല്ലുവിളിയായി നിൽക്കുകയാണ്.
ഇനിയുള്ള കുറഞ്ഞ ദിവസത്തിനുള്ളിൽ ഉദാരമതികളുടെ അകമഴിഞ്ഞ സഹായം മാത്രമാണ് കുടുംബത്തിെൻറ പ്രതീക്ഷ. ഇതിനായി വാർഡ് മെംബർ സക്കരിയ്യ ചെയർമാനും നൗഫൽ സെക്രട്ടറിയുമായി 'കബീർ ചികിത്സ കമ്മിറ്റി' രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചു. േഫാൺ: 9446991849. അക്കൗണ്ട് നമ്പർ: 99980100071245. ഐ.എഫ്.എസ്.സി: FDRL0001559, ബ്രാഞ്ച് വണ്ടൂർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.