വണ്ടൂർ: വാണിയമ്പലം ഗവ. ഹൈസ്കൂളിലെ 1986 ബാച്ച് കൂട്ടായ്മയ 'പുനർജനി'യുടെ നേതൃത്വത്തിൽ വിദ്യാർഥികൂട്ടായ്മ കൈകോർത്തതോടെ സഹപാഠിക്ക് സൗഹൃദത്തിെൻറ പൊന്നോണം.
ശാന്തിനഗർ അത്താണിക്കൽ ത്രാക്കോടൻ ഉണ്ണികൃഷ്ണനാണ് സ്നേഹ കൂട്ടായ്മയിൽ പുതിയ വീട് ഒരുക്കിയത്. കൂലിപ്പണിക്കാരനായ ഉണ്ണികൃഷ്ണനും ഭാര്യയും മകനും തകർന്നുവീഴാറായ വീട്ടിലായിരുന്നു താമസം.
ഇതറിഞ്ഞാണ് കൂട്ടായ്മ വീട് നിർമിച്ചുനൽകാൻ രംഗത്തുവന്നത്. സ്വദേശത്തും വിദേശത്തുമുള്ള കൂട്ടായ്മയിലെ അംഗങ്ങൾ സാമ്പത്തികസഹായങ്ങൾ നൽകി.
പ്രവൃത്തികൾക്ക് നിർമാണകമ്മിറ്റി അംഗങ്ങളായ ജഹാംഗീർ മോയിക്കൽ, പാർപ്പിടം വിനോദ്, മുജീബ് എന്നിവർ നേതൃത്വം നൽകി.
താക്കോൽദാന കൈമാറ്റച്ചടങ്ങിൽ കൂട്ടായ്മ പ്രസിഡൻറ് പി. സുബ്ബരാജ്, സെക്രട്ടറി വി.എം. നാണി, ട്രഷറർ ഈസ്റ്റർ യാഷിക്, കൺവീനർ പി. വേണുഗോപാൽ, ഗഫൂർ മോയിക്കൽ എന്നിവർ സംബന്ധിച്ചു. ബാച്ചിലെ അംഗങ്ങളായ ബഷീർ പട്ടാണി, ടി.പി. ബഷീർ, കെ.സി. സുലൈമാൻ, എ. പി. സക്കീർ എന്നിവരുടെ താൽപര്യപ്രകാരമാണ് പുനർജനി കൂട്ടായ്മ രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.