വണ്ടൂർ: ജോലിയിൽനിന്ന് വിരമിച്ച ദിവസംതന്നെ ശരീരം മെഡിക്കൽ കോളജ് ആശുപത്രിക്ക് നൽകാൻ സമ്മതപത്രം നൽകി അധ്യാപികയും കുടുംബവും. നടുവത്ത് ചക്കാലപറമ്പ് സ്വദേശിനിയും ചെറുകോട് കെ.എം.എം.എ.യു.പി സ്കൂൾ അധ്യാപികയുമായ ശോഭ കെ. കുന്നുമ്മൽ 29 വർഷത്തെ സർവിസിനുശേഷം വിരമിച്ച അന്നുതന്നെ കുടുംബവുമൊന്നിച്ച് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്.
ഇതുപ്രകാരം ശോഭ, സി.പി.എം വണ്ടൂർ ലോക്കൽ സെക്രട്ടറിയും ലൈബ്രറി കൗൺസിൽ നിലമ്പൂർ താലൂക്ക് സെക്രട്ടറിയുമായ ഭർത്താവ് സി. ജയപ്രകാശ്, മക്കളായ തൃശൂർ കേരളവർമ കോളജ് ബിരുദ വിദ്യാർഥി ജെ.പി. അനുരാഗ്, വി.എം.സി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി അഭിനന്ദ് എന്നിവരാണ് മരണശേഷം മൃതദേഹം മെഡിക്കൽ കോളജിന് കൈമാറാനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ട് മെഡിക്കൽ കോളജ് അധികൃതർക്ക് കൈമാറിയത്. സമ്മതപത്രം അനാട്ടമി വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. വിനുബാൽ, അസി. പ്രഫ. ഡോ. ആൻലി ആൻറണി എന്നിവർ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.