വ​ണ്ടൂ​ർ വ​നി​ത ഇ​സ്​​ലാ​മി​യ കോ​ള​ജ്​ നാ​ൽ​പ​താം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന

സ​മ്മേ​ള​നം ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അ​ഖി​ലേ​ന്ത്യ അ​മീ​ർ ഡോ. ​സ​യ്യി​ദ് സ​ആ​ദ​ത്തു​ല്ലാ ഹു​സൈ​നി

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വണ്ടൂർ വനിത ഇസ്ലാമിയ കോളജ് വാർഷികാഘോഷം സമാപിച്ചു

വണ്ടൂർ: വിപണിമൂല്യം മാത്രം പരിഗണിക്കുന്ന വിദ്യാഭ്യാസരീതി ഉടച്ചുവാർക്കുന്നതിലൂടെ മാത്രമേ മാനവിക മൂല്യങ്ങളും ശാസ്ത്രബോധവുമുള്ള തലമുറയെ സൃഷ്ടിക്കാനാകൂവെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ ഡോ. സയ്യിദ് സആദത്തുല്ലാ ഹുസൈനി പറഞ്ഞു. വണ്ടൂർ വനിത ഇസ്ലാമിയ കോളജ് നാൽപതാം വാർഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിൽ ആൺ-പെൺ വ്യത്യാസം ഇസ്ലാമിനില്ലെന്നും വനിത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹികമാറ്റം സാധ്യമാവൂവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന അമീർ എം.ഐ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. കുഞ്ഞിമുഹമ്മദ്, ശാന്തപുരം അൽ ജാമിഅ റെക്റ്റർ ഡോ. അബ്ദുൽസലാം വാണിയമ്പലം, അസി. അമീർ പി. മുജീബ് റഹ്മാൻ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് അബ്ദുൽ ഹമീദ് വാണിയമ്പലം, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി പി. റുക്സാന, മാപ്പിളകവി ഒ.എം. കരുവാരക്കുണ്ട്, ജില്ല പ്രസിഡന്‍റ് സലീം മമ്പാട്, വാർഡ് മെമ്പർ സജീഷ് അല്ലേക്കാടൻ, കെ.കെ. മമ്മുണ്ണി മൗലവി, ഡോ. ബദീഉസ്സമാൻ, ജി.ഐ.ഒ സംസ്ഥാന സമിതി അംഗം സനാനിറ തുടങ്ങിയവർ സംസാരിച്ചു. മാനേജിങ് കമ്മിറ്റി പ്രസിഡന്‍റ് പ്രഫ. പി. ഇസ്മായിൽ സ്വാഗതവും ജനറൽ കൺവീനർ പി. അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Wandoor Women's Islamia College Anniversary Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.