മലപ്പുറം: നഗരസഭ കൗൺസിലറും സി.പി.എം നേതാവുമായിരുന്ന കെ.വി. ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടെ നിയന്ത്രണംവിട്ട വാഹനം ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. മലപ്പുറം സ്റ്റേഷനിലെ എസ്.ഐ സുരേഷ്, ഫോട്ടോഗ്രഫറായ വിനയ് ഐറിസ് സ്റ്റുഡിയോ എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് 4.30 ഓടെ മലപ്പുറം കോട്ടപ്പടിയിലെ സ്റ്റേഷന് മുന്നിലാണ് സംഭവം.
പ്രതിഷേധപരിപാടി ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. കോട്ടപ്പടി ഭാഗത്തുനിന്ന് കുന്നുമ്മലിലേക്ക് വരുകയായിരുന്ന കാർ നിയന്ത്രണം വിട്ട് പ്രതിഷേധക്കാർക്ക് നേരെ ഓടിക്കയറുകയായിരുന്നു.
ഇതിനിടെയാണ് സമീപത്തുണ്ടായിരുന്ന എസ്.ഐക്കും പരിപാടി കവർ ചെയ്യാനെത്തിയ ഫോട്ടോഗ്രാഫർക്കും വാഹനം തട്ടി പരിക്കേറ്റത്. ചെറിയ പരിക്കേറ്റ ഇരുവരും നഗരത്തിലെ ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.